Deshabhimani

സംസ്ഥാന സഹോദയ കലോത്സവത്തിന് സമാപനം;കിരീടം നിലനിർത്തി മലബാറും സിൽവർ ഹിൽസും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2026, 10:33 PM | 1 min read

മാള: കലയുടെ വർണവിസ്മയം തീർത്ത സംസ്ഥാന സിബിഎസ്ഇ സഹോദയ കലോത്സവത്തിന് സമാപനം. സഹോദയ തലത്തിലെ ഓവറോൾ കിരീടം മലബാർ സഹോദയയും സ്കൂൾ തലത്തിലെ കിരീടം കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളും നിലനിർത്തി.സഹോദയ തലത്തിൽ 1725 പോയിന്റുമായാണ് മലബാർ സഹോദയ ചാമ്പ്യന്മാരായത്. 1666 പോയിന്റുമായി കൊച്ചി സഹോദയ രണ്ടാം സ്ഥാനവും 1645 പോയിന്റുമായി തൃശൂർ സഹോദയ മൂന്നാം സ്ഥാനവും നേടി.

സ്കൂൾ തലത്തിൽ 278 പോയിന്റ് നേടിയ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ തുടർച്ചയായി കിരീടം നിലനിർത്തി. 196 പോയിന്റുമായി കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനത്തെത്തി. 170 പോയിന്റുമായി പാല ചാവറ പബ്ലിക് സ്കൂളിനാണ് മൂന്നാം സ്ഥാനം.

ഹോളി ഗ്രേസ് അക്കാദമിയിൽ അരങ്ങേറിയ കലാമാമാങ്കത്തിൽ 31 സഹോദയകളിൽ നിന്നായി 1400ലേറെ സ്കൂളുകളിലെ പതിനായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home