Deshabhimani

ശിശുദിനാഘോഷവും ഉജ്വലബാല്യം പുരസ്കാരവിതരണവും

ഉജ്വലബാല്യം പുരസ്‌കാരം മന്ത്രി ബിന്ദു കൃഷ്‌ണ സമ്മാനിക്കുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പ്രിയദർശിനി സമീപം

ഉജ്വലബാല്യം പുരസ്‌കാരം മന്ത്രി ബിന്ദു കൃഷ്‌ണ സമ്മാനിക്കുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പ്രിയദർശിനി സമീപം

വെബ് ഡെസ്ക്

Published on Nov 15, 2026, 11:35 PM | 1 min read

തിരുവനന്തപുരം

ശിശുദിനാഘോഷം സംസ്ഥാന ഉദ്ഘാടനവും ഉജ്വലബാല്യം പുരസ്കാരവിതരണവും ജവാഹർ സഹകരണ ഭവനിൽ മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു. കുട്ടികളിലെ അക്രമവാസന കുറയ്ക്കാൻ മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്പർശം പദ്ധതി നടപ്പാക്കുമെന്നും അറിയിച്ചു. ഏർലി ഐഡന്റിഫിക്കേഷൻ, ചൈൽഡ് മെന്റൽ ഹെൽത്ത് സെന്റർ, പാരന്റ് എംപവർമെന്റ് പ്രോഗ്രാം, സ്‌കൂളിലെ തർക്കങ്ങൾ ഒഴിവാക്കൽ, സൈബർ ബുള്ളിയിങ്ങുമായി ബന്ധപ്പെട്ട ഇടപെടൽ തുടങ്ങിയവയായിരിക്കും ഘടകങ്ങൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി അധ്യക്ഷയായി. വാഴ 2 ബാലതാരം വേദ ശങ്കർ മുഖ്യാതിഥിയായി. ചാച്ചാ നെഹ്റു സ്മാരക സംസ്ഥാന പ്രസംഗമത്സര വിജയികൾക്ക് വനിതാ ശിശു വികസന പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് ട്രോഫി സമ്മാനിച്ചു. സ്‌പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, ഡയറക്ടർ വി വിഘ്നേശ്വരി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ അധ്യക്ഷ സിസിലി ജോസഫ്, കൗൺസിലർ രാഖി രവീന്ദ്രൻ, വനിതാ ശിശു വികസന അഡീ. ഡയറക്ടർ എസ് എൻ ശിവന്യ എന്നിവർ സംസാരിച്ചു. ​​പ്രസംഗമത്സരത്തിൽ യുപി വിഭാഗത്തിൽ- വി പി സി മുഹമ്മദ് മുസമ്മിൽ (കോഴിക്കോട്), എസ് കെ മാല (തിരുവനന്തപുരം), ആൽഫിയ മനു (വയനാട്) എന്നിവരാണ്‌ ആദ്യ മൂന്ന്‌ സ്ഥാനക്കാർ. ​ ഹൈസ്‌കൂളിൽ -നീരജ് കൃഷ്ണ (പാലക്കാട്), പി ആരാധ്യ (കണ്ണൂർ), മാളവിക (തൃശൂർ) എന്നിവർ വിജയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home