വിമാനം നിലത്തിറങ്ങിയതിന് പിന്നാലെ യാത്രക്കാരെ തടഞ്ഞ് യുവതി, ചർച്ചയായി കാരണവും ദൃശ്യങ്ങളും

ഡെൻവർ: വിമാനം ലാൻഡ് ചെയ്ത ശേഷം യാത്രക്കാർ പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവതി ഇവരെ തടയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഫ്രോണ്ടിയർ എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം.
യുവതിയോട് പലരും വന്ന് സംസാരിക്കുന്നതും അനുനയ നീക്കങ്ങളും വീഡിയോയിൽ കാണാം. കാരണമാണ് കൗതുകം; ഒടുവിലെ സീറ്റിലുള്ള തന്റെ മകളെ കടത്തി വിടാതെ ആരെയും വിമാനത്തിൽ നിന്നിറക്കില്ലെന്നാണ് യുവതിയുടെ വാശി. യുവതി മറ്റു യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
മറ്റ് യാത്രക്കാരും വിട്ടുകൊടുക്കാൻ തയ്യാറാക്കാൻ തയ്യാറാകാഞ്ഞതോടെ ഫ്ളൈറ്റ് അറ്റൻഡന്റ് ഇടപെട്ട് യുവതിയെ മാറ്റിയെങ്കിലും മാറി നിന്ന ശേഷവും വിയോജിപ്പ് അറിയിക്കുന്ന യുവതിയെ കാണാം.










0 comments