Deshabhimani

പനാമയിൽ 7.7 തീവ്രത തീവ്രതയുള്ള ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

earth quake
വെബ് ഡെസ്ക്

Published on Oct 10, 2026, 07:46 AM | 1 min read

പനാമ: പനാമയിൽ 7.7 തീവ്രത തീവ്രതയുള്ള ശക്തമായ ഭൂകമ്പം. വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ കെട്ടിടങ്ങളും റോഡുകളും തകർന്നു വീണു. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. നാഷണൽ സിവിൽ പ്രൊട്ടക്ഷൻ സിസ്റ്റത്തിന്റെ കണക്കുകൾ പ്രകാരം, ഏകദേശം 4.5 ദശലക്ഷം ജനങ്ങളുള്ള ഈ മധ്യ അമേരിക്കൻ രാജ്യത്തുടനീളം ഭൂചലനം അനുഭവപ്പെട്ടു. ഇത് ഏകദേശം ഒരു മിനിറ്റോളം നീണ്ടുനിന്നു.


കിഴക്കൻ പസഫിക്കിനായി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു. ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് ഹെററ, കൊക്ലെ പ്രവിശ്യകളും തെക്കുകിഴക്കുള്ള ലോസ് സാന്റോസ് പ്രവിശ്യയുമാണെന്ന് ആരോഗ്യ മന്ത്രി ഫെർണാഡോ ബോയ്ഡ് പറഞ്ഞു. ലോസ് സാന്റോസിലെ ടൊണോസി നഗരം പൂർണ്ണമായി ഒറ്റപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.


മേഖലയിലെ പ്രധാന വിമാനത്താവളമായ പനാമ സിറ്റിയുടെ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചുപൂട്ടിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. മുൻകരുതൽ എന്ന നിലയിൽ നിരവധി വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.


സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂണിൽ വെെനസ്വേലയിലെ ഗ്വായറയിലുണ്ടായ ശക്തമായ ഭൂകമ്പങ്ങൾക്കും ആഗസ്റ്റിൽ പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ ഭൂകമ്പത്തിനും ശേഷം, ലാറ്റിൻ അമേരിക്കയിൽ ഈ വർഷം 7.0 തീവ്രത കവിയുന്ന നാലാമത്തെ ഭൂകമ്പമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home