ലെസ‌്റ്റർ സിറ്റി ഉടമ സഞ്ചരിച്ച ഹെലികോപ‌്റ്റർ തകർന്നു

ലണ്ടൻ > ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് ലെസ്റ്റർ സിറ്റിയുടെ ഉടമ വിചായ് ശ്രീവധനപ്രഭയുടെ സ്വകാര്യ ഹെലികോപ്റ്റർ തകർന്നു. ഇംഗ്ലിഷ് പ്രീമിയർ മത്സരം കഴിഞ്ഞതിന് തൊട്ടുപിന്നാലെ സ്വന്തം സ്റ്റേഡിയത്തിന് പുറത്താണ‌് ഹെലികോപ്റ്റർ തകർന്നു വീണത‌്. വിചായി ശ്രിവധനപ്രഭക്കൊപ്പം മറ്റ‌് നാലുപേരും ഹെലികോപ‌്റ്ററിൽ ഉണ്ടായിരുന്നതായാണ‌് പ്രാഥമിക നിഗമനം.
ശനിയാഴ്‌ച രാത്രിയായിരുന്നു അപകടം. കിങ‌്പവർ സ‌്റ്റേഡിയത്തിൽ വെസ‌്റ്റ‌് ഹാം‐ലെസ‌്റ്റർ സിറ്റി മത്സരംഅവസാനിച്ചശേഷം മടങ്ങവേയാണ‌് അപകടം. ഹെലികോപ്റ്ററിന് തീ പിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കിങ് പവർ സ്റ്റേഡിയത്തിലെ കാർ പാർക്കിലേക്കാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ലെസ്റ്ററിന്റെ എല്ലാ ഹോം മത്സരങ്ങളിലും വിചായി ശ്രീവധനപ്രഭയും ബന്ധുക്കളും ഹെലികോപ്റ്ററിലാണ് സ്റ്റേഡിയത്തിലേക്കെത്തുന്നതും പോകുന്നതും.








0 comments