ഇസ്രായേൽ ക്രൂരത: നേഴ‌്സിനെ വെടിവച്ച‌് കൊന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 02, 2018, 07:33 PM | 0 min read

ഗാസ > ഇരുപത്തൊന്നുകാരിയായ റസാൻ അൽ നജറുടെ മുഖം ഇനി ഇസ്രയേൽ കൊടുംക്രൂരതയ‌്ക്ക‌ു ഇരയായ പലസ‌്തീൻ ജനതയുടെ അടയാളമാണ‌്.

ഗാസ അതിർത്തിയിൽ രക്ഷാപ്രവർത്തനങ്ങൾക്കിടെയാണ‌് പാരാമെഡിക്കൽ വളന്റിയർ റസാൻ അൽ നജർ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ‌് പിടഞ്ഞുവീണത‌്. വെള്ളിയാഴ‌്ച ഗാസ പട്ടണമായ ഖാൻ യൂനസിലാണ‌് സംഭവം.

ഗാസ അതിർത്തിയിൽ ദിവസങ്ങളായി ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണങ്ങളിൽ പരിക്കേറ്റവരെ ചികിത്സിക്കുന്ന പാരാമെഡിക്കൽ വളന്റിയർ സംഘത്തിലെ അംഗമായിരുന്നു റസാൻ അൽ നജർ. മരുന്ന‌് എടുത്തുകൊണ്ടുപോകാനുള്ള ഓട്ടത്തിനിടെയാണ‌് അപ്രതീക്ഷിതമായി നജറുടെ നെഞ്ചിലേക്ക‌് ഇസ്രയേൽ സൈന്യം വെടിയുതിർത്തത‌്. നജർ സംഭവസ്ഥലത്ത‌ുതന്നെ മരിച്ചു.

കഴിഞ്ഞ കുറെദിവസമായി  രക്ഷാപ്രവർത്തനങ്ങളിൽ സജീവമായ നജറിന്റെ ചിത്രവും വാർത്തയും നവമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ധീരയും കരുണയുടെ മാലാഖയുമായ നജറിന്റെ ഓർമകൾ കാലത്തിനപ്പുറം നിലനിൽക്കുമെന്ന‌് പലസ‌്തീൻ അധികൃതർ പ്രതികരിച്ചു.

നജറിനെ കൊന്ന ഇസ്രയേൽ നടപടിക്കെതിരെ നവമാധ്യമങ്ങ‌‌ളിലടക്കം പ്രതിഷേധം രൂക്ഷമാണ‌്. എന്നാൽ, അതിർത്തിയിലെ പ്രക്ഷോഭകാരികൾക്ക‌ുനേരെ മാത്രമാണ‌് വെടിയുതിർത്തതെന്നാണ‌് ഇസ്രയേൽ വിശദീകരണം.



deshabhimani section

Related News

View More
0 comments
Sort by

Home