ഉത്തരകൊറിയ ഒളിമ്പിക്സ് ഗെയിംസിൽ പങ്കെടുക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 31, 2018, 05:56 PM | 0 min read

പ്യോങ്യാങ് > ടോക്യോയിൽ 2020ൽ നടക്കുന്ന സമ്മർഗെയിംസിലും 2022ൽ ബീജിങ്ങിൽ നടക്കുന്ന വിന്റർ ഗെയിംസിലും ഉത്തരകൊറിയ പങ്കെടുക്കും. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് അന്നുമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് പ്യോങ്യാങ്ങിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അടുത്തിടെ ദക്ഷിണ കൊറിയയിൽ നടന്ന വിന്റർ ഗെയിംസിൽ ഉത്തരകൊറിയ പങ്കെടുക്കുകയും ഇരു കൊറിയകളും ചർച്ചയ്ക്ക് തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ചർച്ചയ്ക്ക് തയ്യാറായത്.



deshabhimani section

Related News

View More
0 comments
Sort by

Home