പെറുവില്‍ ബസപകടം 48 മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 03, 2018, 05:38 PM | 0 min read

ലിമ > പെറു തലസ്ഥാനമായ ലിമക്കടുത്ത പസാമയോയില്‍ ചൊവ്വാഴ്ചയുണ്ടായ ബസപകടത്തില്‍ 48 മരണം.  57 യാത്രക്കാരുമായി ലിമയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഹൈവേയിലെ ചെകുത്താന്‍ വളവെന്ന് അറിയപ്പെടുന്ന കൊടുംവളവില്‍ ട്രാക്ടറില്‍ ഇടിച്ച ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കടല്‍തീരത്തെ പാറക്കൂട്ടത്തിലേക്ക് വീണ ബസ് പൂര്‍ണമായി തകര്‍ന്നു. പൊലീസും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിലാണ്.

ലിമയ്ക്ക് 70 കിലോമീറ്റര്‍ അകലെയുള്ള പസാമയോവിലെ അപകടസ്ഥലത്തെത്തുവാനുള്ള ബുദ്ധിമുട്ട് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ബസ് മറിഞ്ഞ ബീച്ചിലേക്ക്  എളുപ്പവഴികളില്ലാത്തത് മരണസംഖ്യ വര്‍ധിക്കാനിടയാക്കി. രാജ്യത്തിന് കനത്ത ദുഃഖമാണ് അപകടമെന്ന് പെറു പ്രസിഡന്റ് പെഡ്രോ പാബ്ളോ കുസിന്‍സ്കി പ്രസ്താവനയില്‍ പറഞ്ഞു.
2016ല്‍ മാത്രം 2600 പേര്‍ പെറുവില്‍ വാഹനാപകടങ്ങളില്‍ മരിച്ചിരുന്നു. നവംബറില്‍ തെക്കന്‍ ആന്‍ഡിസിലെ പാലത്തില്‍നിന്ന് ബസ് മറിഞ്ഞ് 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home