ഇമ്രാന്‍ ഖാനെതിരെ അന്വേഷണത്തിന് പ്രത്യേക സമിതി

ഇസ്ളാമാബാദ് > പാകിസ്ഥാന്‍ തെഹ്രീക്കി ഇന്‍സാഫ് പാര്‍ടി ചെയര്‍മാനും മുന്‍ ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാന്‍ അപമാനിച്ചുവെന്ന് പാര്‍ടിയിലെ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമിതി അന്വേഷണം നടത്തും. പുതിയ പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസി അധികാരമേറ്റയുടനാണ് അന്വേഷണത്തിന് സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്.
അശ്ളീലസന്ദേശമയച്ച് അപമാനിച്ചുവെന്ന് ആരോപിച്ച് വനിതാനേതാവ് അയിഷ ഗുലാലയാണ് ഇമ്രാനെതിരെ രംഗത്തെത്തിയത്. പാര്‍ടിയില്‍നിന്ന് രാജിവക്കുന്നതായി പ്രഖ്യാപിച്ച അയിഷ ഇമ്രാനും പാര്‍ടി പ്രവര്‍ത്തകര്‍ക്കുമെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു.








0 comments