Deshabhimani

നൈജീരിയയിൽ 62 ഗ്രാമീണരെ അക്രമിസംഘം വെടിവെച്ച് കൊന്നു

ngr
വെബ് ഡെസ്ക്

Published on Oct 27, 2026, 05:57 PM | 1 min read

തരാബാ: നൈജീരിയയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ താരാബായിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 62 പേര്‍ കൊല്ലപ്പെട്ടു. കരിം-ലാമിഡോ പ്രാദേശിക ഭരണ സംവിധാനത്തിന് കീഴിലുള്ള ബിന്നാരി ഗ്രാമത്തിലാണ് കൂട്ടക്കൊല. നൂറു കണക്കിന് ഗ്രാമീണര്‍ വീടും കൃഷിയിടങ്ങളും വിട്ട് ഓടിപ്പോയി. കൂട്ടക്കൊലയുടെ വിവരങ്ങൾ ദേശീയ ദുരന്തനിവാഹണ ഏജൻസി ശരിവെച്ചു. 52 പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.


പ്രദേശത്ത് ബാൻഡിറ്റുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘങ്ങളുടെ അക്രമ സംഭവങ്ങൾ തുടര്‍ച്ചയാണ്. ഇവരാണ് ആക്രമണത്തിന് പിന്നിലെന്ന്

താരാബാ സംസ്ഥാന തലവൻ ലാദൻ അയൂബ വ്യക്തമാക്കി.


വടക്കൻ സംസ്ഥാനങ്ങളിൽ ഇത്തരം സംഘങ്ങൾ പിടിമുറുക്കിയിരിക്കയാണ്. തട്ടിക്കൊണ്ടു പോകൽ, വിലപേശൽ, കൊള്ള എന്നിവ പതിവാണ്. അതിർത്തിയിലെ ദുര്‍ബലതകൾ മുതലെടുത്ത് വൻ തോതിൽ ആയുധ ശേഖരവും ഇവർക്കുണ്ട്. വലിയ ഭൂ വിസ്തൃതിയുള്ള നൈജീരിയയിൽ എല്ലാ സംസ്ഥാനങ്ങൾക്കും പൊതുവായ ഒറ്റ ദേശീയ പോലീസ് മാത്രമാണുള്ളത്. ജനാധിപത്യ ഭരണകൂടവും ശക്തമായ സൈന്യവും നിലവിലുണ്ടെങ്കിലും ഫലപ്രദമല്ലാത്ത സാഹചര്യമാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home