Deshabhimani

കഴക്കൂട്ടത്ത് കുട്ടിയെകൊണ്ട് കാറോടിപ്പിച്ച സംഭവം; ഉടമയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Child Driving

കഴക്കൂട്ടത്ത് കുട്ടി കാർ ഓടിക്കുന്ന ദൃശ്യം

വെബ് ഡെസ്ക്

Published on Oct 27, 2026, 06:42 PM | 1 min read

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുട്ടിയെ ഡ്രൈവിംഗ് സീറ്റിലിരുത്തി അപകടകരമായ രീതിയിൽ കാറോടിപ്പിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉടമയെ വിളിച്ചുവരുത്തി ലൈസൻസ് സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെയോടെ കഴക്കൂട്ടം ചാക്ക ബൈപ്പാസിൽ ആണ് സംഭവം.


വള്ളക്കടവ് സ്വദേശി സൈനുല്ലബിദീൻ്റെ മൂന്നു വയസ്സുള്ള മകനെ ഡ്രൈവിംഗ് സീറ്റിലിരുത്തി സ്റ്റിയറിങ്ങിൽ പിടിച്ചു കാറോടിപ്പിക്കുകയായിരുന്നു. സമീപത്തുകൂടി പോയ കൊല്ലം ഇളമ്പൽ സ്വദേശികളായ കാർ യാത്രക്കാരാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. കൂടുതൽ വാഹനങ്ങൾ ഇല്ലാത്ത സമയത്താണ് അപകടങ്ങൾ ഒഴിവായത്.


സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തിറയുന്നത്. കുട്ടി ഡ്രൈവിംഗ് സീറ്റിലിരിക്കുന്നതും സ്റ്റിയറിംഗ് നിയന്ത്രിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടിക്കൊപ്പം ഡ്രൈവിംഗ് സീറ്റിൽ

പിതാവിൻ്റെ മടിയിൽ സ്റ്റിയറിംഗ് പൂർണമായും നിയന്ത്രിച്ചത് കുട്ടിയായിരുന്നു. ഒപ്പം കുട്ടിയുടെ അമ്മയെയും ദൃശ്യങ്ങളിൽ കാണാം.


അപകടകരമായ രീതിയിൽ കാർ പോകുന്നത് കണ്ടപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടതെന്നും കാർ ഓടിച്ചത് കുട്ടിയാണെന്ന് ദൃശ്യങ്ങൾ പകർത്തിയ കൊല്ലം ഇളമ്പൽ സ്വദേശിയായ സുജിത്ത് പറഞ്ഞു. മറ്റു വാഹനങ്ങളിലെ യാത്രക്കാർ ഹോൺ അടിച്ച് മുന്നറിയിപ്പ് നൽകിയിട്ടും കുട്ടിക്കൊപ്പം ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന ആൾ അത് കാര്യമാക്കിയില്ലെന്നും സുജിത്ത് പറഞ്ഞു.


തങ്ങൾ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വീണ്ടും വേഗതയിൽ കാർ മുന്നോട്ട് കുതിക്കുകയായിരുന്നു. 80-100 കിലോമീറ്റർ വേഗതയിലായിരുന്നു. അപകടപ്പാച്ചിലെന്നും കണ്ടില്ലെന്ന് നടിക്കാനാവാത്തത് കൊണ്ടാണ് വീഡിയോ എടുത്തതെന്നും സുജിത്ത് പറഞ്ഞു.


ജില്ലാ പൊലീസ് മേധാവി കഴക്കൂട്ടം ആർടി ഓഫീസറായ സുദീപിനോട് റിപ്പോർട്ട് ചോദിക്കുകയും തുടർന്ന് വാഹന ഉടമയെ വിളിച്ചുവരുത്തി ലൈസൻസ് സസ്പെൻഡ് ചെയ്യേണ്ട നടപടികൾ ആരംഭിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുഞ്ഞ് കരഞ്ഞതിനാൽ ആണ് തന്റെ മടിയിൽ ഇരുത്തിയതെന്നാണ് പിതാവിന്റെ വാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home