Deshabhimani

വകുപ്പ് മോശമായിട്ട് മന്ത്രി വെളുത്ത് സുന്ദരനായിരുന്നിട്ട് കാര്യമില്ല; രമേശ് ചെന്നിത്തലയ്‌ക്കെതിരെ ജി സുധാകരൻ

G Su.jpg
വെബ് ഡെസ്ക്

Published on Oct 27, 2026, 06:20 PM | 1 min read

തിരുവനന്തപുരം: നിയമസഭയിൽ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ ജി സുധാകരൻ എംഎൽഎ. രമേശ് ചെന്നിത്തലയുടെ വകുപ്പ് മഹാമോശമെന്നാണ് വിമർശനം. വകുപ്പ് മോശമായിരുന്നിട്ട് മന്ത്രി വെളുത്ത് സുന്ദരനായിരുന്നിട്ട് എന്താണ് കാര്യമെന്നും സുധാകരൻ പറഞ്ഞു.


പൊലീസുകാർ മുഴുവൻ കുഴപ്പമാണ്. രമേശ് ചെന്നിത്തല തന്റെ വകുപ്പ് ആസ്വദിക്കുകയാണ്. കുരുക്ക് എന്താണെന്ന് അദ്ദേഹം തിരിച്ചറിയുന്നില്ല. പൊലീസുകാരെ നിയന്ത്രിക്കണം. അടിക്കാനും പിടിക്കാനും മാത്രമല്ല പൊലീസുകാർ എന്നും എംഎൽഎ പറഞ്ഞു.


അതേസമയം, ചേരാനല്ലൂർ വാഹനക്കുരുതിയിൽ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധവും വിമർശനവും ഉയർന്നതിന് പിന്നാലെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. യുഡിഎഫ്‌ സർക്കാരും പൊലീസും തുടക്കം മുതൽ പ്രതിക്കും കുടുംബത്തിനും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.


നടപടിയുണ്ടായില്ലെങ്കിൽ വൈകുന്നേരം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധം നടത്തുമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം അറിയിച്ചിരുന്നു. കഴിഞ്ഞദിവസവും ജലബാലകൃഷ്ണന്റെ മക്കളുൾപ്പെടെ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പൊലീസിന് തെറ്റുപറ്റിയെന്ന് നിയമസഭയിൽ സമ്മതിക്കേണ്ടിവന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home