Deshabhimani

ഭക്ഷണത്തിൽ പുഴു, സംഘാടനപ്പിഴവ്; എസ്എഫ്ഐ പ്രതിഷേധിച്ചു

State School Sports Meet SFI Protest

എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Oct 27, 2026, 06:54 PM | 1 min read

കോഴിക്കോട്: സംസ്ഥാന കായികമേളയിൽ മത്സരാർത്ഥികൾക്കുള്ള ഭക്ഷണത്തിൽ പുഴുവിനെ കിട്ടിയതിലും സംഘാടന പിഴവിലും എസ്എഫ്ഐയുടെ പ്രതിഷേധം. ചാത്തമംഗലം എന്‍ഐടി കാമ്പസ് ​ഗ്രൗണ്ടിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു.


കായികമേളയുടെ ആദ്യദിനം മുതൽക്കേ അനാസ്ഥ പ്രകടമായിരുന്നു. ഇൻക്ലൂസീവ് മത്സരങ്ങളിൽ പങ്കെടുത്ത ഭിന്നശേഷി കുട്ടികൾക്ക് ഭക്ഷണവും വെള്ളവും ലഭിച്ചില്ല. താമസ സൗകര്യവും ഒരുക്കിയില്ല. ചൊവ്വാഴ്ച നൽകിയ പ്രഭാത ഭക്ഷണത്തിൽ നിന്ന്‌ വിദ്യാർഥികൾക്ക്‌ പുഴുവിനെ ലഭിച്ചു. കുട്ടികളുടെ രക്ഷിതാക്കൾ സംഘാടകർക്ക്‌ പരാതി നൽകി. സംഘാടകർ ഇതേക്കുറിച്ച്‌ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home