ad
Deshabhimani

ലബനീസ് ഹിസ്ബുല്ല നേതാവ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 20, 2015, 08:04 PM | 0 min read

ദമാസ്കസ് > ലബനണിലെ ഹിസ്ബുല്ല നേതാവ് സമീര്‍ ഖാന്തര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ വ്യോമാക്രമണത്തിലാണ് സമീര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച ദമാസ്കസിനു സമീപം ജറമനയിലാണ് സംഭവം.

ആക്രമണത്തിനു പിന്നില്‍ ഇസ്രയേലാണെന്ന് ലബനിലെ ഷിയ വിഭാഗം ആരോപിച്ചു. രണ്ട് ഇസ്രേയേല്‍ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് അവര്‍ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ലെന്ന് ഇസ്രയേല്‍ മന്ത്രി യോവ് ഗാലന്റ് റേഡിയോ സന്ദേശത്തില്‍ പറഞ്ഞു. 1979മുതല്‍ ജയിലിലായിരുന്ന സമീറിനെ 2008ലാണ് വിട്ടയച്ചത്. പുറത്തിറങ്ങിയശേഷം ലബനിലെ ഹിസ്ബുല്ലയുടെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു സമീര്‍. ഹിസ്ബുല്ലയെ  ലക്ഷ്യംവച്ച് ഇസ്രയേല്‍ നിരവധി ആക്രമണമാണ് സിറിയയില്‍ അടുത്തിടെ നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home