സുഡാനിലെ മാര്‍ക്കറ്റില്‍ അര്‍ധസൈനിക ഷെല്ലാക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു; 158 പേർക്ക് പരിക്ക്

പോർട്ട് സുഡാൻ: സുഡാനിലെ രാജ്യത്തിന്റെ അർധസൈനികവിഭാഗം നടത്തിയ ഷെല്ലാക്രമണത്തിൽ 54 പേർ കൊല്ലപ്പെട്ടു. 158 പേർക്ക് പരിക്ക്. ഗ്രേറ്റർ ഖാർത്തൂമിന്റെ ഭാഗമായ ഓംദുർമാനിലെ പച്ചക്കറി മാർക്കറ്റിലാണ് ആക്രമണം ഉണ്ടായത്.
റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (ആർഎസ്എഫ്) ആക്രമണത്തെത്തുടർന്ന് പരിക്കേറ്റവരെ "ഇപ്പോഴും ആശുപത്രിയിൽ എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന്" ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണം - മാർക്കറ്റിലെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് പ്രാഥമിക നിഗമനം.
2023 ഏപ്രിൽ മുതൽ സുഡാനിൽ സംഘർഷങ്ങൾ നടക്കുകയാണ്. അർധ സൈനികവിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും സുഡാൻ സൈന്യവും തമ്മിൽ 2023 ഏപ്രിലിനും 2024 ജൂണിനുമിടയിലായി സംഘർഷങ്ങളിൽ 28,000 പേരോളം ഇതുവരെ കൊല്ലപ്പെട്ടു. മാസങ്ങളായി ഖാർത്തുമിൽ ഇരുപക്ഷങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയായിരുന്നെങ്കിലും അടുത്തിടെ ആർഎസ്‌എഫിനെ സുപ്രധാന കേന്ദ്രങ്ങളിൽനിന്ന് പിന്നോട്ടുപായിക്കാൻ സൈന്യത്തിന് കഴിഞ്ഞിരുന്നു. ഇതെത്തുടർന്നാണ് ഖാർത്തുമിലെ മാർക്കറ്റിന് നേരെ നടന്ന ആക്രമണം. യുഎൻ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ പ്രകാരം ഖാർത്തൂമിൽ കുറഞ്ഞത് 106,000 ആളുകളെങ്കിലും പട്ടിണി അനുഭവിക്കുന്നുണ്ട്. കൂടാതെ 3.2 ദശലക്ഷം ആളുകൾ പട്ടിണിയുടെ വക്കിലാണ്. വടക്കുകിഴക്കൻ ആഫ്രിക്കയിൽ അഞ്ച് പ്രദേശങ്ങളിൽ ക്ഷാമം പ്രഖ്യാപിച്ചിട്ടുണ്ട്.










0 comments