ad
Deshabhimani

പാകിസ്ഥാനിൽ 24 മണിക്കൂറിനുള്ളിൽ 3 ഭൂചലനം

earthquake
വെബ് ഡെസ്ക്

Published on Jun 29, 2025, 03:28 PM | 1 min read

ഇസ്ലാമാബാദ്: 24 മണിക്കൂറിനുള്ളിൽ പാകിസ്ഥാനിൽ മൂന്ന്‌ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) പ്രസ്താവനയിൽ പറഞ്ഞു. ഇന്ന് രാവിലെ 3.8 , 4.5, 5.2 തീവ്രത രേഖപ്പെടുത്തിയ മൂന്ന്‌ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) പ്രസ്താവനയിൽ പറഞ്ഞു. ആഴത്തിലുള്ള ഭൂചലനങ്ങളെ അപേക്ഷിച്ച് ആഴം കുറഞ്ഞ ഭൂചലനങ്ങൾ പൊതുവെ അപകടകരമാണ്. ആഴം കുറഞ്ഞ ചലനങ്ങളിൽ നിന്നുള്ള തരംഗങ്ങൾക്ക് ഉപരിതലത്തിലേക്ക് സഞ്ചരിക്കാനുള്ള ദൂരം കുറവാണ്, ഇത് ശക്തമായ ഭൂചലനത്തിനും കൂടുതൽ നാശനഷ്ടങ്ങൾക്കും കാരണമാകും. ഭൂചലനത്തിൽ ഇതുവരെ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല.


ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ.

പാകിസ്ഥാൻ ഭൂമിശാസ്ത്രപരമായി യുറേഷ്യൻ, ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിക്കുന്ന ഇടത്താണ്‌ പാകിസ്ഥാൻ. ബലൂചിസ്ഥാൻ, ഫെഡറൽ ഭരണത്തിലുള്ള ഗോത്ര പ്രദേശങ്ങൾ, ഖൈബർ പഖ്തൂൺഖ്വ, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ പ്രവിശ്യകൾ എന്നിവ യുറേഷ്യൻ പ്ലേറ്റിന്റെ തെക്കേ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്. ദക്ഷിണേഷ്യയിലെ ഇന്ത്യൻ ഫലകത്തിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്താണ് സിന്ധ്, പഞ്ചാബ് എന്നിവ സ്ഥിതി ചെയ്യുന്നത്. അതിനാൽ രണ്ട് ടെക്റ്റോണിക് ഫലകങ്ങൾ കൂട്ടിയിടിക്കുമ്പോൾ ഈ പ്രദേശങ്ങളിൽ ശക്തമായ ഭൂചലനങ്ങൾക്ക് സാധ്യതയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home