Deshabhimani

ചികിത്സ കിട്ടാൻ കാത്തിരിപ്പ് നീളുന്നു; 2025-26ൽ കാനഡയിൽ മരിച്ചത് 29,500ഓളം പേർ

canada
വെബ് ഡെസ്ക്

Published on Nov 26, 2026, 12:25 PM | 1 min read

ഒട്ടാവ: ചികിത്സയ്ക്കും വിവിധ പരിശോധനകൾക്കുമായി ബുക്ക് ചെയ്ത് നീണ്ട കാത്തിരിപ്പ് വേണ്ടിവന്നതിനാൽ, കാനഡയിൽ 2025-26 വർഷത്തിൽ മരിച്ചത് 29,468 പേർ. ശസ്ത്രക്രിയകൾ, സ്കാനിംഗുകൾ, വിദഗ്ധ ഡോക്ടർമാരുടെ പരിശോധന എന്നിവയ്ക്കായി കാത്തിരുന്നവരാണ് മരിച്ചവരിൽ ഭൂരിഭാഗവും.


2018 ഏപ്രിലിന് ശേഷം ഇതുവരെ 1,29,892 പേർ ഇത്തരത്തിൽ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചിട്ടുണ്ട്. പല ആരോഗ്യ കേന്ദ്രങ്ങളും പൂർണമായ വിവരങ്ങൾ പുറത്തുവിടാത്തതിനാൽ യഥാർഥ മരണസംഖ്യ ഇതിലും കൂടുതലാകാനാണ് സാധ്യത. പ്രമുഖ തിങ്ക് ടാങ്കായ SecondStreet.org പുറത്തുവിട്ട 'ഡൈഡ് ഓൺ എ വെയ്റ്റിംഗ് ലിസ്റ്റ്' എന്ന റിപ്പോർട്ടിലാണ് കാനഡയിലെ ആരോഗ്യമേഖലയിലെ ആശങ്കാജനകമായ ഈ വിവരങ്ങളുള്ളത്.


ശസ്ത്രക്രിയ കാത്തിരിക്കുന്നതിനിടെയുള്ള മരണങ്ങളിൽ 17.5 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, സ്കാനിംഗിനായി കാത്തിരിക്കുന്നവരുടെ മരണനിരക്കിൽ 2.8 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഒരാഴ്ചയിൽ താഴെ മാത്രം കാത്തിരുന്നവർ മുതൽ വർഷങ്ങളോളം ചികിത്സയ്ക്കായി കാത്തിരുന്നവർ വരെ മരിച്ചവരിൽ ഉൾപ്പെടുന്നു. ഹൃദയ ശസ്ത്രക്രിയ പോലുള്ള അത്യാവശ്യ ചികിത്സകൾ കാത്തിരുന്നവരും തിമിര ശസ്ത്രക്രിയ പോലുള്ളവയ്ക്കായി കാത്തിരുന്നവരും ഇക്കൂട്ടത്തിലുണ്ട്.


വിഷയത്തിൽ കനേഡിയൻ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് SecondStreet.org പ്രസിഡന്റ് കോളിൻ ക്രെയ്ഗ് ഉന്നയിച്ചത്. ഒരു റസ്റ്റോറന്റിൽ പേപ്പർ ടവൽ ഇല്ലെങ്കിൽ പോലും സർക്കാരുകൾ അത് പരസ്യമാക്കുമെന്നും, എന്നാൽ ആശുപത്രികളിൽ ചികിത്സ കാത്തിരുന്ന് എത്ര പേർ മരിക്കുന്നുവെന്ന കണക്കുകൾ അവർ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ വർഷവും ഈ കണക്കുകൾ സർക്കാർ കൃത്യമായി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home