പരീക്ഷയ്ക്കിടെ ബ്രൗൺ സർവകലാശാലയിൽ വെടിവെപ്പ്; രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു

വെടിവെപ്പുണ്ടായ ബ്രൗൺ സർവകലാശാലയിൽ കാവൽനിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ | Photo: AFP
വാഷിങ്ടൺ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും സർവകലാശാലയിൽ വെടിവെപ്പ്. റോഡ് ഐലൻഡിലെ ബ്രൗൺ സർവകലാശാല ക്യാമ്പസിലുണ്ടായ വെടിവെപ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു.
പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. അവസാന വർഷ പരീക്ഷകൾ നടക്കുന്നതിനിടെയാണ് സ്കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ഫിസ്കിസ് വിഭാഗത്തിന് സമീപം വെടിവെപ്പുണ്ടായത്. കുറ്റവാളിയെ പിടികൂടാനായിട്ടില്ല.
കറുത്ത വസ്ത്രം ധരിച്ച ഒരു പുരുഷൻ എഞ്ചിനിയറിങ് വിഭാഗത്തിന്റെ പരിസരത്തുനിന്ന് ഓടിപ്പോയതായി പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. എഫ്ബിഐ ഉള്‍പ്പെടെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.











0 comments