അമേരിക്ക പോളിങ് ബൂത്തിൽ; അർദ്ധരാത്രിയോടെ ആദ്യ ഫലസൂചന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 06:45 PM | 0 min read

വാഷിങ്ടൺ > അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നു. അമേരിക്കൻ സമയം രാവിലെ ഏഴിന്‌ തുടങ്ങിയ വോട്ടിങ് വൈകിട്ട് ഏഴിന് അവസാനിക്കും. ആറ് വോട്ടർമാർ മാത്രമുള്ള ന്യൂ ഹാംപ്ഷയറിലെ ഡിക്സ്‍വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനും മൂന്നുവീതം വോട്ടുകൾ ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പോളിങ്‌ അവസാനിക്കുന്ന മുറയ്‌ക്ക്‌ വോട്ടെണ്ണിത്തുടങ്ങും. രാത്രി പന്ത്രണ്ടോടെ ആദ്യ ഫലസൂചനകൾ പുറത്തു വരും. എങ്കിലും ഔദ്യോ​ഗിക പ്രഖ്യാപനം വൈകും.

ആർക്കും വ്യക്തമായ മുൻതൂക്കം പ്രവചിക്കാനാകാത്ത തെരഞ്ഞെടുപ്പെന്ന പ്രത്യേക കൂടി ഇത്തവണയുണ്ട്. ന്യൂയോർക്ക് ടൈംസ് സർവെ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിന്‌ നേരിയ മുൻതൂക്കമുണ്ട്‌. പെ​​​ൻ​​​സ​​​ൽ​​​വേ​​​നി​​​യ, വി​​​സ്കോ​​​ൺ​​​സ​​​ൻ, മി​​​ഷി​​​ഗ​​​ൻ, നെ​​​വാ​​​ദ, ജോ​​​ർ​​​ജി​​​യ, നോ​​​ർ​​​ത് ക​​​രോ​​​ലൈ​​​ന, അ​​​രി​​​സോ​​​ണ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​ടെ വോ​ട്ടു​നി​ല​യാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ സ്വാ​ധീ​നി​ക്കു​ക. പെൻസിൽവാനിയയിൽ ട്രംപിന്‌ നേരിയ മുൻതൂക്കം പ്രവചിക്കുന്നത്‌ റിപ്പബ്ലിക്കൻ ക്യാമ്പിന്‌ പ്രതീക്ഷയേകുന്നു. 2016ൽ പെൻസിൽവാനിയും വിസ്‌കോൺസിനും  മിഷിഗണും ട്രംപിനൊപ്പമായിരുന്നു. പെൻസിൽവാനിയയിലായുന്നു കമലയുടെ അവസാനഘട്ട പ്രചാരണം. ട്രംപ്‌ അവസാനവട്ട പ്രചരണത്തിനിറങ്ങിയത് മിഷി​ഗണിയാലിരുന്നു.

മു​ൻ​കൂ​ർ വോ​ട്ട് സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി 7.4 കോടി പേർ ഇതിനോടകം വോട്ട്‌ ചെയ്‌തു. ഇന്ന് ഒ​മ്പ​ത് കോ​ടി പേ​ർ പോ​ളി​ങ് ബൂ​ത്തി​ലെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. വിവിധ സംസ്ഥാനങ്ങളിലെ ജനസംഖ്യാടിസ്ഥാനത്തിൽ നിജപ്പെടുത്തിയിട്ടുള്ള ആകെ 538 ഇലക്ടറൽ വോട്ടുകളിൽ 270 നേടുന്നവരാണ് ജയിക്കുക. ജനകീയ വോട്ടിൽ ഭൂരിപക്ഷം നേടിയാലും ഇലക്ടറൽ വോട്ടിൽ പിന്നിലായാൽ ജയിക്കാനാകില്ല. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലേ​ക്കും 34 സെ​ന​റ്റ് സീ​റ്റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്.
 



deshabhimani section

Related News

View More
0 comments
Sort by

Home