കാനഡ പാർലമെന്റ് ഹില്ലിൽ നടത്താനിരുന്ന ദീപാവലി ആഘോഷങ്ങൾ റദ്ദാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 11:25 AM | 0 min read

ഒട്ടാവ > ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തിൽ പാർലമെന്റ് ഹില്ലിൽ നടത്താനിരുന്ന ദീപാവലി ആഘോഷങ്ങൾ റദ്ദാക്കി. കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊയിലിവറാണ് ദീപാവലി ആഘോഷങ്ങൾ റദ്ദാക്കിയത്. ബുധനാഴ്ച കൺസർവേറ്റീവ് എംപി ടോഡ് ഡോഹെർട്ടി ആതിഥേയത്വം വഹിക്കാനിരുന്ന ആഘോഷ പരിപാടികളാണ് ഒഴിവാക്കിയത്. ദീപാവലി ആഘോഷം റദ്ദാക്കിയതിനെക്കുറിച്ച് പരിപാടിയുടെ സംഘാടകരായ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ കാനഡയ്ക്ക് (OFIC) വിശദീകരണമൊന്നും ലഭിച്ചിട്ടില്ല.

സിഖ്‌ വിഘടനവാദ നേതാവ്‌ ഹർദീപ്‌ സിങ്‌ നിജ്ജാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം ഉലഞ്ഞത്. കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ  ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചതാണ്‌ ഉഭയകക്ഷി ബന്ധത്തെ ഉലച്ചത്‌.നിജ്ജാർ വധക്കേസിൽ ഇന്ത്യൻ സ്ഥാനപതി അടക്കമുള്ള നയതന്ത്ര ഉദ്യോഗസ്ഥർ അന്വേഷണ പരിധിയിലാണെന്ന്‌ കാണിച്ച്‌ കാനഡ അയച്ച സന്ദേശത്തോട്‌ അതി രൂക്ഷമായി ഇന്ത്യ പ്രതികരിച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ ഹൈക്കമീഷണറേയും മറ്റ്‌ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home