യഹിയ സിൻവറിന്റെ 
അന്ത്യനിമിഷങ്ങൾ പുറത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 02:36 AM | 0 min read


ഗാസ സിറ്റി
ഹമാസ്‌ തലവൻ യഹിയ സിൻവറിന്റെ അന്ത്യനിമിഷങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേല്‍. റഫയില്‍ കഴിഞ്ഞദിവസം നടത്തിയ വ്യോമാക്രമണത്തിന്റെ ഡ്രോണ്‍ ദൃശ്യമാണ് പുറത്തുവിട്ടത്.  റഫയിലെ തകർന്ന കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ പരിക്കേറ്റ് സോഫയില്‍ ഇരിക്കുന്നയാളെയാണ് ദൃശ്യത്തില്‍ കാണുന്നത്. വലതു കൈക്ക് ​ഗുരുതരമായി പരിക്കേറ്റതായി വ്യക്തമാണ്. തന്റെ ദൃശ്യങ്ങൾ ഡ്രോണ്‍ പകര്‍ത്തുന്നുവെന്ന് മനസ്സിലാകുമ്പോള്‍ അതിനെതിരെ ഇടത്തേ കയ്യിലെ വടി എറിയുന്നു. പിന്നാലെ കെട്ടിടത്തിലേക്ക്‌ ഇസ്രയേല്‍ വന്‍തോതില്‍ റോക്കറ്റാക്രമണം നടത്തി. കൊല്ലപ്പെട്ടത്‌ സിൻവർ തന്നെയെന്ന്‌ ഡിഎൻഎ പരിശോധന നടത്തിയാണ് ഇസ്രയേൽ സ്ഥിരീകരിച്ചത്‌. മൃതദേഹത്തിൽ നിന്ന്‌ ബുള്ളറ്റ്പ്രൂഫ്‌ ജാക്കറ്റും ഗ്രനേഡുകളും കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home