കൈരളി യുകെ സംഘടന ക്യാമ്പ്‌ ദ്യുതി 2024 നോർത്താംപ്‌ടണിൽ സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 01:20 PM | 0 min read

ലണ്ടൻ > കൈരളിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്താനും ഭാവി മാർഗരേഖകൾ തയ്യാറാക്കുന്നതിനുമായി നടത്തിയ 'ദ്യുതി' ക്യാമ്പിനു നോർത്താംപ്ടണിലെ റോക്ക്‌ യുകെ ഫ്രോന്റിയർ സെന്ററിൽ സമാപനം. ഒക്ടോബർ നാലു മുതൽ ആറു വരെ റീകണക്ട്, റിഫ്ലെക്ട്, റിജോയിസ് എന്ന മൂന്ന് പ്രധാന ലക്ഷ്യങ്ങൾ മുന്നിർത്തി നടന്ന ക്യാമ്പിൽ യുകെയുടെ പലഭാഗങ്ങളിലുള്ള യൂണിറ്റുകളിലെ വിവിധ ഭാരവാഹിത്വം വഹിക്കുന്ന 70 പേർ പങ്കെടുത്തു.

തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ നടന്ന ചർച്ചകൾ ബിജോയ് സെബാസ്റ്റ്യൻ, ബിജു ഗോപിനാഥ്, ദിവ്യ ക്ലെമൻ്റ്, എൽദോ പോൾ, നോബിൾ തെക്കേമുറി , പാഷ്യ എം, ജോസൻ ജോസ്‌ എന്നിവർ നേതൃത്വം നൽകി. കല കുവൈറ്റ് മുൻ സെക്രട്ടറി സൈജു ടി കെ, കൈരളി ഒമാൻ മുൻ കമ്മിറ്റി അംഗം ലൈലാജ് രഘുനാഥ്‌, ഐഡബ്ല്യൂഎ സെക്രട്ടറി ലിയോസ്‌ പോൾ, എഐസി എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം ആഷിക്ക്‌ മുഹമ്മദ്‌, രേഖ ബാബുമോൻ, വരുൺ ചന്ദ്രബാലൻ, നിഖിൽ, സനത്ത്‌ എന്നിവർ ചർച്ചകൾക്ക്‌ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home