പോപ് ​ഗായകൻ ലിയാം പെയ്ൻ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 01:14 PM | 0 min read

ബ്യൂണസ് ഐറിസ് > പ്രശസ്ത പോപ് ​ഗായകൻ ലിയാം പെയ്ൻ (31) കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. ഹോട്ടലിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ച നിലയിലാണ് ​ഗായകനെ കണ്ടെത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം.

വൺ ഡയറക്ഷൻ എന്ന മ്യൂസിക് ബാൻഡിലൂടെ പ്രശസ്തനായ ​ഗായകനാണ് ലിയാം പെയ്ൻ. ഹാരി സ്റ്റൈൽസ്, സെയ്ൻ മാലിക്, നിയാൽ ഹൊറാൻ, ലൂയിസ് ടോംലിൻസൺ എന്നിവരടങ്ങുന്നതായിരുന്നു ബാൻഡ്. 2016ലാണ് ബാൻഡ് പിരിഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Home