"ഇസ്രയേലിനെ വീണ്ടും ആക്രമിക്കും" അഞ്ചുവർഷത്തിനിടെ ആദ്യമായി വെള്ളിയാഴ്‌ച പ്രാർഥനയ്ക്ക്‌ നേതൃത്വം നൽകി ഖമനേയി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 05:39 PM | 0 min read

ടെഹ്റാൻ> പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്‌ച പ്രാർഥനയ്ക്ക്‌ നേതൃത്വം നൽകി ഇറാൻ പരമോന്നത നേതാവ്‌ ആയത്തൊളള അലി ഖമനേയി.

ടെഹ്‌റാനിലെ പള്ളിയിലാണ്‌  പതിനായിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്ത്‌ ഖമനേയി സംസാരിച്ചത്‌. ഇസ്രയേലിന് നേരെ നടത്തിയ മിസൈൽ ആക്രമണങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഹമാസിനെയോ ഹിസ്ബുള്ളയെയോ ഇസ്രയേലിനു തോൽപ്പിക്കാനാവില്ലയെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ ചൊവ്വാഴ്ച നടത്തിയ മിസൈൽ ആക്രമണത്തിന്  തിരിച്ചടിക്കുമെന്നും ഖമനേയി  പ്രതിജ്ഞയെടുത്തു. കഴിഞ്ഞയാഴ്ച ബെയ്‌റൂട്ടിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ മുൻ മേധാവി ഹസൻ നസ്‌റള്ളയെയും അദ്ദേഹം തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. ഇറാനിലെ പരമോന്നത അധികാരം വഹിക്കുന്ന ഖമനേയി  അഞ്ചുവർഷത്തിനിടെ ആദ്യമായാണ്‌ വെള്ളിയാഴ്ച പ്രഭാഷണം നടത്തുന്നത്‌.

റവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് മറുപടിയായി ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതിനു ശേഷം 2020 ജനുവരിയിൽ ഖമനേയി  വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയിരുന്നു.


 



deshabhimani section

Related News

View More
0 comments
Sort by

Home