ലബനനിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം; മാധ്യമപ്രവർത്തകന് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 07:12 PM | 0 min read

ബെയ്റൂട്ട് > തത്സമയ സംപ്രേക്ഷണത്തിനിടെയുണ്ടായ മിസൈൽ ആക്രമണത്തിൽ മാധ്യമ പ്രവർത്തകന് പരിക്ക്. മിറായ ഇന്റർനാഷനൽ നെറ്റ്‌വർക്കിന്റെ എഡിറ്റർ ഇൻ ചീഫ് ആയ ഫാദി ബൗദയയ്ക്കാണ് പരിക്കേറ്റത്. ലബനനിലെ ബാൽബാക്കിലുള്ള വീട്ടിൽ വച്ചായിരുന്നു സംഭവം. ആക്രമണത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

ലബനനിൽ ഇസ്രയേലിന്റെ ആക്രമണത്തിൽ മരണസംഖ്യ 500 കടന്നു. പേജർ, വാക്കി ടോക്കി സ്ഫോടനങ്ങൾക്കു പിന്നാലെ ഇസ്രയേൽ ലബനനിൽ വ്യോമാക്രമണവും ശക്തമാക്കിയിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home