ആശയവിനിമയ ഉപകരണങ്ങളെ ആയുധമാക്കരുത്‌: യുഎന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2024, 07:17 AM | 0 min read

ന്യുയോര്‍ക്
ജനങ്ങൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളെ  ആയുധമാക്കിമാറ്റുന്നത്‌ അംഗീകരിക്കാനാകില്ലെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. ഇത്തരം ആക്രമണങ്ങൾ ജനങ്ങളെ പരിഭ്രാന്തരാക്കും. പേജര്‍ സ്ഫോടന പരമ്പരയിലൂടെ മേഖലയില്‍ സംഘർഷം തീവ്രമാകും.

ആരെയും ലക്ഷ്യമിട്ടല്ലാതെ പരക്കെ സ്ഫോടനം നടത്തുന്നത്‌ നിരപരാധികളുടെ മരണത്തിനിടയാക്കുമെന്ന്‌ യുഎൻ മനുഷ്യാവകാശ  വിഭാഗം ഹൈകമീഷണർ വോക്കർ ടർക്കും പ്രതികരിച്ചു. പേജർ സ്‌ഫോടനത്തിന്‌ പിന്നാലെ വാക്കി ടോക്കി സ്‌ഫോടനംകൂടി ഉണ്ടായതോടെ യുഎൻ രക്ഷാസമിതി ഉടന്‍ യോഗം ചേരും.



deshabhimani section

Related News

View More
0 comments
Sort by

Home