print edition മഡൂറോയെ തട്ടിക്കൊണ്ടുപോയിട്ട് 100 ദിവസം

കാരക്കാസ്: ലാറ്റിനമേരിക്കയിൽ അധിനിവേശവും എണ്ണക്കൊള്ളയും ലക്ഷ്യമിട്ട് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കൻ സാമ്രാജ്യത്വം തട്ടിക്കൊണ്ടുപോയിട്ട് നൂറ് ദിവസം പിന്നിടുന്നു. ജനുവരി മൂന്നിന് പുലർച്ചെയാണ് യുഎസ് സൈന്യം കാരക്കാസിലെ പ്രസിഡന്റിന്റെ വസതിയിൽ കടന്നുകയറി മഡുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും പിടികൂടി യുദ്ധക്കപ്പലിലേക്ക് കടത്തിയത്. നിലവിൽ ന്യൂയോർക്കിലെ അതീവസുരക്ഷാ തടവറയിലാണ് മഡൂറോയെ പാർപ്പിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തി പരമാധികാരരാഷ്ട്രത്തിന്റെ തലവനെ കടത്തിക്കൊണ്ടുപോയ യുഎസ് നടപടി ലോകത്തെ ഞെട്ടിച്ചു. മഡുറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇടക്കാല ഭരണത്തിന് നേതൃത്വം നൽകുന്നുണ്ടെങ്കിലും രാജ്യം കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. വെനസ്വേലൻ മണ്ണിൽനിന്ന് സാമ്രാജ്യത്വം പിന്തിരിയണമെന്നും മഡുറോയെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള പോരാട്ടം കാരക്കാസിലെ തെരുവുകളിൽ അലയടിക്കുകയാണ്.










0 comments