നഗരത്തിൽ മഴ ലഭിക്കാൻ വിചിത്ര ആചാരം; മുതലയെ വിവാഹം കഴിച്ച് മേയർ

മെക്സികോ സിറ്റി : നഗരത്തിൽ മഴ ലഭിക്കുന്നതിനായി മുതലയെ വിവാഹം കഴിച്ച് മേയർ. തെക്ക്-പടിഞ്ഞാറൻ മെക്സിക്കൻ പട്ടണമായ ഓക്സാക്കയിലെ സാൻ പെഡ്രോ ഹുവാമെലുലയിലാണ് സംഭവം. 230 വർഷങ്ങളായി തുടരുന്ന വിചിത്രമായ ആചാരമാണിത്. മഴലഭിക്കുന്നതിനും കാർഷികഅഭിവൃദ്ധിക്കും വേണ്ടിയാണ് പെൺ മുതലയെ വിവാഹം കഴിക്കുന്നത്.
ഓക്സാക്കി മേയർ ഡാനിയേൽ ഗുട്ടറസാണ് ഈ സാഹസത്തിന് മുതിർന്നത്. പെൺമുതലയെ വിവാഹം കഴിച്ച് ആചാരം തുടരുകയും അങ്ങിനെ നാട്ടിൽ മഴ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കയാണ് എന്തായാലും ഈ വിചിത്ര വിവാഹം.









0 comments