ഉക്രയ്‌നിൽ റഷ്യന്‍ മിസൈൽ ആക്രമണം

പ്രതീകാത്‌മക ചിത്രം
കീവ് : ഉക്രയ്‌നിലെ സുമിയിൽ ഞായറാഴ്ച റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 34പേര്‍ കൊല്ലപ്പെട്ടു. പത്ത് കുട്ടികളടക്കം 84 പേർക്ക് പരിക്കേറ്റു.
രാവിലെ 10.15ന് ഓശാന ഞായർ ആചരിക്കാൻ കൂടിയിരുന്നവരുടെ ഇടയിലേക്ക് രണ്ട് ബാലിസ്‌റ്റിക് മിസൈൽ പതിച്ചതായാണ് റിപ്പോർട്ട്. ഖർക്കിവിലേക്ക് റഷ്യ നടത്തിയ മറ്റാരു ആക്രമണത്തിൽ പ്രദേശത്തെ കിന്റർഗാർട്ടൻ കെട്ടിടത്തിന് കേടുപാടുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം കീവിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മരുന്നുകമ്പനി ‘കുസു’മിന്റെ വെയർഹൗസിലേക്കും റഷ്യ ആക്രമണം നടത്തിയതായി ഉക്രയ്‌ൻ പറഞ്ഞിരുന്നു.









0 comments