ലോക സമുദ്രങ്ങളിൽ റഷ്യൻ അന്തർവാഹിനികളുടെ എണ്ണം അമേരിക്കയേക്കാൾ മുകളിൽ
റഷ്യ-യുഎസ് തർക്കം: പ്രതിരോധിക്കാൻ അന്തർവാഹിനികൾ സജ്ജമെന്ന് റഷ്യ

മോസ്കോ : യുഎസ് ആണവ അന്തർവാഹിനികളെ പ്രതിരോധിക്കാനുള്ള അന്തർ വാഹിനികൾ സജ്ജമെന്ന് റഷ്യയുടെ മുതിർന്ന പാർലമെന്റ് അംഗം വ്യക്തമാക്കി. റഷ്യൻ സമുദ്രാതിർത്തിയിലേക്ക് രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടെന്നാണ് റിപ്പോർട്ടുകൾ. ആണവ അന്തർവാഹിനികൾ ഉചിതമായ സമുദ്രാതിർത്തികളിൽ സ്ഥാപിക്കുമെന്ന് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലോക സമുദ്രങ്ങളിൽ റഷ്യൻ അന്തർവാഹിനികളുടെ എണ്ണം അമേരിക്കയേക്കാൾ കൂടുതലാണ്. ട്രംപ് ശരിയായ പ്രദേശങ്ങളിലേക്ക് തിരിച്ചുവിടാൻ ഉത്തരവിട്ട അന്തർവാഹിനികളും കലങ്ങളായി റഷ്യയുടെ നിയന്ത്രണത്തിലാണ്. അതിനാൽ തന്നെ അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണികൾക്ക് റഷ്യൻ ഫെഡറേഷന്റെ മറുപടി അർഹിക്കുന്നില്ലായെന്ന് പാർലമെന്റ് അംഗം വിക്ടർ വോഡോലാറ്റ്സ്കി മാധ്യമങ്ങളോട് പറഞ്ഞു.









0 comments