ad
Deshabhimani

ലക്ഷ്യം മധ്യസ്ഥതയോ? സൗദിയിലേക്ക് 8,000 സൈനികരെയും യുദ്ധവിമാനങ്ങളുമയച്ച് പാകിസ്ഥാൻ

pakistandrone

പ്രതീകാത്മക ചിത്രം | image credit: Reuters

വെബ് ഡെസ്ക്

Published on May 18, 2026, 08:35 PM | 1 min read

ഇസ്ലാമാബാദ്: ഇറാനുമായുള്ള സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ 8,000 സൈനികരെയും യുദ്ധവിമാനങ്ങളെയും സൗദിയിലേക്ക് അയച്ച് പാകിസ്ഥാൻ.


സൗദിയുടെ അതിർത്തികൾ സംരക്ഷിക്കുന്നതിനായി പാകിസ്ഥാൻ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും കൈമാറിയതായായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥനായി പ്രവർത്തിക്കാനാണ് പാകിസ്ഥാന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. സൗദി അറേബ്യയ്ക്ക് ആണവ സുരക്ഷാ കവചം ഉൾപ്പെടെയുള്ള സൈനിക പിന്തുണ ഉറപ്പാക്കുന്നതാണ് ഈ കരാർ. ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മേഖലയിൽ വരും ദിവസങ്ങളിൽ കൂടുതൽ നാവിക കപ്പലുകളെയും സൈനികരെയും വിന്യസിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home