ad
Deshabhimani

'ഇനി ഞങ്ങളുടെ ഊഴം, ഇറാന് നേരെ അതിശക്തമായ ആക്രമണം അഴിച്ചുവിടും'; ഭീഷണിയുമായി ട്രംപ്

Donald Trump
വെബ് ഡെസ്ക്

Published on Jul 30, 2026, 06:03 AM | 1 min read

വാഷിങ്ടൻ: ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം അഴിച്ചുവിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇ‍ൗജിപ്‌തിലെ ദമിയേട്ട തുറമുഖത്തെ യുഎസ്‌ കേന്ദ്രത്തിനുനേരെ വ്യോമാക്രമണം നടന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.


'ഇനി ഞങ്ങളുടെ ഊഴമാണെന്നും ഇറാന് നേരെ അതിശക്തമായ ആക്രമണം അഴിച്ചുവിടാൻ പോവുകയാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാന് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലും ട്രംപ് പറഞ്ഞിരുന്നു.


അതേസമയം ഇ‍ൗജിപ്‌തിലെ യുഎസ്‌ കേന്ദ്രത്തിനുനേരെ നടന്ന ആക്രമണത്തിൽ രണ്ട് പ്രകൃതിവാതക കപ്പലുകളിൽ തീപിടിച്ചു. യുഎസിന്റെ ഉടമസ്ഥതയിലുള്ള ഫ്ലോട്ടിംഗ് ഇന്ധന സംഭരണകേന്ദ്രത്തിനും ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ടാങ്കറിനും നേരെയാണ്‌ ആക്രമണമുണ്ടായത്‌. എന്നാൽ, ആക്രമണത്തിന്‌ പിന്നിലാരാണെന്നത്‌ വ്യക്തമായിട്ടില്ല. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റില്ലെന്ന്‌ ഈജിപ്ത്‌ പെട്രോളിയം മന്ത്രാലയം അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home