ad
Deshabhimani

എവറസ്റ്റ് കൊടുമുടിയിൽ വൻ ഹിമപാതം; വൈറലായി ദൃശ്യങ്ങള്‍

mount everest

ഹിമപാതത്തിന്‍റെ ദൃശ്യങ്ങള്‍ : image: instagram

വെബ് ഡെസ്ക്

Published on May 16, 2026, 03:48 PM | 1 min read

ബീജിങ് : എവറസ്റ്റ് കൊടുമുടിയിൽ വൻ ഹിമപാതം. പർവ്വതാരോഹകരെ നടുക്കിക്കൊണ്ട് ടൺ കണക്കിന് മഞ്ഞും ഐസ് കട്ടകളും വീഴുകയായിരുന്നുവെന്ന് ദി ടെല​ഗ്രാഫിന്റെ റിപ്പോർട്ടിൽ പറയുന്നു.


ചൈനയുടെ അധീനതയിലുള്ള ടിബറ്റ് ഭാ​ഗത്തെ ബേസ് ക്യാമ്പിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ചെറിയ ശബ്ദത്തോടെ തുടങ്ങിയ ഹിമപാതം നിമിഷനേരങ്ങൾക്കുള്ളിൽ ഭീമാകാരമായ മഞ്ഞുമലയുടെ രൂപത്തിൽ മാറുകയും ക്യാമ്പിലേക്ക് ഇടിഞ്ഞ് വീഴുകയുമായിരുന്നു. ഖുംബു ഐസ്ഫാളിന് ചുറ്റുമാണ് ഹിമപാതമുണ്ടായതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ആകാശമാകെ മഞ്ഞുപടലങ്ങൾ നിറഞ്ഞതിനാൽ കാഴ്ച പൂർണമായും മറഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു. ടെൻഡുകൾക്കുള്ളിലേക്ക് കയറിയും മഞ്ഞുകട്ടകൾക്ക് പിറകിലൊളിച്ചുമാണ് പർവ്വതാരോഹകർ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയത്.


എവറസ്റ്റ് കയറുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഇത്തരം ഹിമപാതങ്ങൾ. പർവ്വതാരോഹണം സജീവമാകുന്ന ഈ സീസണിൽ താപനില ഉയരുന്നതും, മഞ്ഞുപാളികൾക്കിടയിലെ മാറ്റങ്ങളും, ശക്തമായ കാറ്റും ഇത്തരം അപകടങ്ങൾക്ക് കാരണമാകാറുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home