യുദ്ധമല്ല നടത്തിയത് വംശഹത്യ
ഇസ്രയേൽ ലൈംഗികാതിക്രമത്തെ യുദ്ധതന്ത്രമാക്കി: ഐക്യരാഷ്ട്രസഭ റിപ്പോർട്ട് പുറത്ത്

ഗാസയിൽ ഇസ്രയേൽ നടത്തിയത് വംശഹത്യ ലക്ഷ്യമാക്കിയുള്ള ലൈംഗികാതിക്രമപരമായ ആക്രമണമെന്ന് യു എൻ റിപ്പോർട്ട്. ഐക്യരാഷ്ട്രസഭ നിയോഗിച്ച വസ്തുതാന്വേഷണ കമ്മീഷൻ (Independent International Commission of Inquiry on the Occupied Palestinian Territory) റിപ്പോർട്ടിലാണ് കണ്ടെത്തൽ.
ഒരേ സമയം സ്ത്രീകളെ വന്ധ്യതയിലേക്ക് നയിക്കുന്ന സാഹചര്യം സൃഷ്ട്രിക്കയും വന്ധ്യതാനിവാരണ കേന്ദ്രങ്ങള്‍, സ്ത്രീകളുടെ ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയവ കൃത്യമായ കണക്കുകൂട്ടലുകളോടെ നശിപ്പിക്കയുമാണ് ഇസ്രയേല്‍ ചെയ്തത്. ലൈംഗികാതിക്രമത്തെ യുദ്ധ തന്ത്രമായി ഇസ്രയേല്‍ ഉപയോഗിച്ചെന്നും കമ്മീഷൻ കണ്ടെത്തി.
ഗാസയിലെ വന്ധ്യതാനിവാരണ കേന്ദ്രങ്ങള്‍ മനപ്പൂര്‍വം ആക്രമിക്കുകയും തകര്‍ക്കുകയും ചെയ്തു, ഗര്‍ഭധാരണം, പ്രസവം, നവജാത ശിശു സംരക്ഷണം എന്നിവയ്ക്കുള്ള മരുന്നുകള്‍ തടഞ്ഞു വെച്ചു. ഗാസന്‍ ജനതയുടെ ലൈംഗികവും പ്രതുല്‍പ്പാദനപ്പരവുമായ ആരോഗ്യസംരക്ഷണത്തെ ഇസ്രയേല്‍ വ്യവസ്ഥാപിതമായി തകര്‍ത്തു- ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംഘര്‍ഷത്തില്‍ രണ്ട് തരം വംശഹത്യാ പ്രവര്‍ത്തികളാണ് ഇസ്രയേല്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളെയും കുട്ടികളെയും ഇല്ലാതാക്കുകയം ജനവാസ മേഖലകളെ വിനാശകാരികളായ വൻ ആയുധങ്ങൾ ഉപയോഗിച്ച് തകർക്കുകയും ചെയ്തു. ഇതുവഴി പാലസ്തീനിയൻ ജനതയെ തന്നെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം.
ഗാസയിലെ പ്രധാനമായ ഐവിഎഫ് കേന്ദ്രമായ അല്‍ ബാസ്മ ആശുപത്രിയും ഒപ്പം പ്രസവാശുപത്രികളും തകര്‍ത്തു. 2000 മുതല്‍ 3000 വരെ രോഗികളെ ഓരോ മാസവും ചികിത്സിക്കുന്ന അല്‍ ബാസ്മയിൽ ഷല്ലാക്രമണം നടത്തി. ഇവിടെ 4000ത്തിലധികം ഭ്രൂണങ്ങളാണ് നശിക്കപ്പെട്ടത്. ഇതിന് പുറമെ സമ്മർദ്ദാന്തരീക്ഷവും മാനസിക നിലയും സൃഷ്ടിക്കാൻ ഗാസന്‍ ജനതയെ പരസ്യമായി നഗ്നരാക്കുകയും ബലാത്സംഗം നടത്തുകയും ചെയ്തു. ഭക്ഷണവും ശൌചാലയ സൌകര്യങ്ങളും ഇല്ലാതാക്കി സമൂഹത്തെ രോഗാതുരമാക്കി- റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അംബന്ധമെന്ന് ഇസ്രയേൽ
വ്യാഴാഴ്ച പുറത്തുവിട്ട യുഎന്‍ അന്വേഷണ റിപ്പോർട്ടിനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളി. തെറ്റായ അസംബന്ധ ആരോപണങ്ങളാണ് യുഎന്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിനെ ആന്റി ഇസ്രയേല്‍ സര്‍ക്കസ്, ജൂത വിരുദ്ധ, സംഘം എന്ന് വിശേഷിപ്പിച്ചു. അഴിമതിയെയും തീവ്രവാദത്തെയും പിന്തുണക്കുന്ന അപ്രസക്തമായ സംഘടനയാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി.

യുഎൻ മനുഷ്യാവകാശ കമ്മീഷൻ ഹൈക്കമ്മീഷണർ നവി പിള്ളയാണ് മാർച്ച് 13 ന് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്. കമ്മീഷന്റെ ജനീവയിൽ ചേർന്ന 50 ാമത് സെഷനിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
കമ്മീഷനെ ദുർബലപ്പെടുത്താൻ ശ്രമം
യുഎൻ കമ്മീഷൻ രൂപീകരിച്ചപ്പോൾ തന്നെ അമേരിക്കയും ഇസ്രയേലും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കമ്മീഷന്റെ അംഗ സംഖ്യ കൂടുതലാണ് എന്ന് ആരോപിച്ചു. ചിലവ് തുക വെട്ടികുറയ്ക്കാൻ 24 ൽ നിന്നും അംഗസംഖ്യ 18 ആക്കി. അമേരിക്കയുടെ നേതൃത്വത്തിൽ 21 രാജ്യങ്ങളെ അണിനിരത്തി യുഎൻ എൻക്വയറി കമ്മീഷന്റെ പരസ്യ സ്വഭാവം ഉപേക്ഷിക്കണം എന്ന് ആവശ്യം ഉന്നയിക്കയും ചെയ്തിരുന്നു. ഇതിനെ എല്ലാം മറികടന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തെത്തിയിരിക്കുന്നത്.









0 comments