ad
Deshabhimani

ഹോർമുസ് തുറന്നേ പറ്റു; സ്വന്തം ജനതക്ക് മുന്നിൽ നാണം കെട്ട് ട്രംപ്

Donald Trump
വെബ് ഡെസ്ക്

Published on May 07, 2026, 06:46 PM | 1 min read

വാഷിം​ഗ്ടൺ: തന്റെ മുഖം രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇറാനുമയി സമാധാന ചർച്ച നടത്തി ഹോർമുസ് തുറക്കുന്നതിനായി യുഎസ് ശ്രമം തുടരുന്നതെന്ന് വിദ​ഗ്ധർ. യുദ്ധത്തിന്റെ ഭാ​ഗമായുള്ള സംഭവ വികാസങ്ങൾ അമേരിക്കയിലാകെ ട്രംപിനെതിരെ വലിയപ്രക്ഷോഭത്തിന് കൂടിയാണ് ഇടയാക്കിയിരിക്കുന്നത്. ഈ നാണക്കേടിൽ നിന്നും ഒഴിവായി ജനതയുടെ വിശ്വാസമാർജിക്കാനുള്ള ശ്രമമാണ് ഹോർമൂസിൽ യുഎസ് തുടരെ നടത്തിക്കൊണ്ടിരിക്കുന്ത്.


അതേസമയം, സ്വന്തം നിലപാടിന് വിരുദ്ധമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ഇറാൻ ഇപ്പോഴും വ്യക്തമാക്കുന്നത് ഇറാനും യുഎസും തമ്മിൽ അടുത്ത കാലത്തൊന്നും ശാശ്വതമായ ഒരു സമാധാന ഉടമ്പടി ഉണ്ടാകില്ലെന്ന് തെഹ്റാൻ കേന്ദ്രമാക്കി പഠനം നടത്തുന്ന സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിലെ അലി അക്ബർ ധരേനി പറഞ്ഞു. ചെെനയിലേക്ക് പോകുന്നതിന് മുന്നെ വലിയൊരു മുന്നേറ്റം പശ്ചിമേഷ്യൻ യുദ്ധത്തിൽ ഉണ്ടാകണമെന്ന് ട്രംപ് ആ​ഗ്രഹിക്കുന്നു. എന്നാൽ ഹോർമുസിൽ ഒരു നീക്കവും അദ്ദേഹത്തിന് നടപ്പാക്കാനായില്ല- ധരേനി കൂട്ടിച്ചേർത്തു.


ഇസ്രയേലും ഇസ്രയേലിലെ യുഎസ് ലോബിയും; ഇറാനെതിരെ യുദ്ധം നടത്തിയാൽ‌ ഇറാൻ തിരിച്ചടിക്കുകയും എന്നാൽ പെട്ടെന്ന് കീഴടങ്ങുകയും ചെയ്യുമെന്ന്, ട്രംപിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. അതേ സമയം ഇതുവരെയും കീഴടങ്ങാത്തവരും നൂറ്റാണ്ടുകളായി കീഴടങ്ങാത്തരുമാണ് ഇറാനെന്നതായിരുന്നു സത്യം-ധരേനി പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home