പരിക്കേറ്റിട്ടും കൈകെട്ടിവെച്ച് ക്രീസിലെത്തിയ ക്രിസ് വോക്‌സ്; അവസാനിക്കുന്നത് 15 വർഷത്തെ കരിയർ

ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം ക്രിസ് വോക്‌സ്. പരിക്കേറ്റിട്ടും കൈകെട്ടിവെച്ച് ക്രീസിലെത്തിയ ക്രിസ് വോക്‌സിന്റെ ചിത്രം മുൻപ് ശ്രദ്ധ നേടിയിരുന്നു. ഇടതുകൈ സ്ലിംഗിലിട്ട്, വലതു കൈയിൽ ബാറ്റുമായെത്തിയാണ് ഓവൽ ടെസ്റ്റിൽ ഇന്ത്യക്ക് എതിരെ കളിച്ചത്.
ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) സോഷ്യൽ മീഡിയയാണ് വിരമിക്കൽ വിവരം പങ്കുവെച്ചത്. 15 വർഷത്തെ ക്രിക്കറ്റ് കരിയറിനാണ് 36കാരനായ താരം വിരാമം കുറിച്ചത്. ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തിലാണ് പ്രഖ്യാപനം.








0 comments