അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ക്രിക്കറ്റ് താരങ്ങളും

കാബുൾ: അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട എട്ടുപേരിൽ മൂന്ന് ക്രിക്കറ്റ് താരങ്ങളും. കബീർ അഗ്ഗാ, സിബ്ഗത്തുള്ള, ഹാറൂൺ എന്നീ മൂന്ന് താരങ്ങളാണ് കൊല്ലപ്പെട്ടത്. അടുത്ത മാസം നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ പങ്കെടുക്കാനായി പാകിസ്ഥാൻ അതിർത്തിയായ ഊർഗനിൽ നിന്ന് ഷാറാനയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഇതോടെ ത്രിരാഷ്ട്ര പരമ്പര അഫ്ഗാനിസ്ഥാൻ ബഹിഷ്കരിച്ചതായി ബോർഡ് അറിയിച്ചു.










0 comments