ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത നീങ്ങിയില്ല, മാനേജർമാർ അറസ്റ്റിൽ

ഗുവാഹാട്ടി: ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മാനേജർ സിദ്ധാര്‍ഥ് ശര്‍മയും ഇവന്റ് മാനേജര്‍ ശ്യാംകനു മഹന്തയും അറസ്റ്റിൽ. ഡല്‍ഹിയിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇരുവര്‍ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് നിലവിലുണ്ടായിരുന്നു. സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍വെച്ചാണ് ശ്യാംകനു മെഹന്തയെ അറസ്റ്റ് ചെയ്തത്. ഗുഡ്ഗാവിലെ ഒരു അപാര്‍ട്‌മെന്റില്‍ വെച്ചാണ് സിദ്ധാര്‍ഥ് ശര്‍മ അറസ്റ്റിലായത് എന്നും പൊലീസ് പറഞ്ഞു.
സിംഗപ്പൂരില്‍ സുബീൻ കയറിയെ യാത്രാബോട്ടില്‍ ഒപ്പമുണ്ടായിരുന്ന ഗായക സംഘത്തിലെ ഡ്രമ്മര്‍ ശേഖര്‍ ജ്യോതി ഗോസ്വാമിയെ ഗുവാഹാട്ടി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുബീന്റെ സഹോദരനും പോലീസ് ഓഫീസറുമായ സന്ദ്യപൊന്‍ ഗാര്‍ഗ്, നടി നിഷിത ഗോസ്വാമി, അമൃതപ്രഭ, ലോക്കല്‍ ടിവി ചാനല്‍ ഉടമസ്ഥന്‍ സഞ്ജീവ് നരെയ്ന്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. സുബീന്‍ മരിക്കുന്ന സമയത്ത് സിംഗപ്പൂരിൽ ഉണ്ടായിരുന്നവരാണ് ഇവർ.

സ്കൂബ ഡൈവിങ്ങിനിടെ എന്നും നീന്തലിനിടെ എന്നും
സെപ്റ്റംബര്‍ 19-ന് സിംഗപ്പൂരില്‍വെച്ചുണ്ടായ ഒരു സ്‌കൂബ ഡൈവിങ് അപകടത്തിലാണ് സുബീന്‍ മരിച്ചത് എന്നായിരുന്നു തുടക്കത്തിൽ വാർത്തകൾ. പിന്നിട് ലാസറസ് ദ്വീപില്‍ നീന്തുന്നതിനിടെ ഗായകന് അപസ്മാരം സംഭവിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗരിമ സൈകിയ ഗാര്‍ഗ് വെളിപ്പെടുത്തി. സ്‌കൂബ ഡൈവിങ്ങുമായി ബന്ധപ്പെട്ട വാദങ്ങള്‍ അവർ തള്ളി.
ഡ്രമ്മര്‍ ശേഖര്‍ ജ്യോതി ഗോസ്വാമി, മാനേജര്‍ സിദ്ധാര്‍ത്ഥ ശര്‍മ്മ എന്നിവരുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ക്കൊപ്പം ലാസറസ് ദ്വീപിൽ നീന്തുമ്പോൾ അദ്ദേഹത്തിന് അപസ്മാരം സംഭവിച്ചു. പിന്നീട് ഉച്ചയ്ക്ക് 2.30 ന് സിംഗപ്പൂര്‍ ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് മരണം സ്ഥിരീകരിക്കുകയും ചെയ്തു എന്നാണ് പുതിയ റിപ്പോർട്ടുകൾ.
അസമിൽ മൃതദേഹം രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. സെപ്റ്റംബർ 23 ന് അസമിലെ കാംരൂപ് ജില്ലയിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ ഗാർഗിനെ സംസ്കരിച്ചു, അദ്ദേഹത്തിന് അന്തിമ വിടവാങ്ങൽ നൽകാൻ ലക്ഷക്കണക്കിന് ആരാധകർ എത്തി.
52 വയസ്സുള്ള ഗാർഗ് സെപ്റ്റംബർ 20, 21 തീയതികളിൽ നടക്കാനിരിക്കുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ സാംസ്കാരിക ബ്രാൻഡ് അംബാസഡറായാണ് സിംഗപ്പൂർ സന്ദർശിച്ചത്. അവിടെ അദ്ദേഹം ഒരി സംഗീത പരിപാടി അവതരിപ്പിക്കേണ്ടതും ഉണ്ടായിരുന്നു.

സെപ്റ്റംബർ 19 ന്, അസം അസോസിയേഷൻ സിംഗപ്പൂർ അംഗങ്ങൾ അദ്ദേഹത്തെ ഒരു നൗക യാത്രയ്ക്കായി കൊണ്ടുപോയി. നീന്തുന്നതിനിടെ ബോധം നഷ്ടപ്പെട്ടതായും റിപ്പോർട്ട് ഉണ്ടായി. സിംഗപ്പൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചു. സിംഗപ്പൂർ അധികൃതർ നൽകിയ മരണ സർട്ടിഫിക്കറ്റുകളിൽ മരണകാരണം "മുങ്ങിമരണം" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മരണം ആരാധകരെ വലിയ സങ്കടത്തിലാക്കി. നിരവധി പരാതികൾ ഉണ്ടായി.
അറസ്റ്റിലായത് ഉന്നത ബന്ധങ്ങളുള്ള വ്യക്തി
അറസ്റ്റിലായ ഇവന്റ് മാനേജര്‍ ശ്യാംകനു മുന്‍ ഡിജിപിയും ഇപ്പോഴത്തെ അസം വിവാരാവകാശ കമ്മീഷണറുമായ ഭാസ്‌കര്‍ ജ്യോതി മഹന്തയുടെ ഇളയ സഹോദരനാണ്. ഗുവാഹാട്ടി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായ നാനി ഗോപാല്‍ മഹന്ത സഹോദരമാണ്. ഇവർ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വിദ്യാഭ്യാസ ഉപദേഷ്ടാവായിരുന്നു.
അറസ്റ്റിലായ ശ്യാംകനുവിനെതിരെ അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍, സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യല്‍ എന്നീ കേസുകളും നിലവിലുണ്ട്. ബിനാമി ഇടനിലക്കാരൻ എന്ന ആരോപണവും ഉയർന്നിരുന്നു.










0 comments