ad
Deshabhimani

നേട്ടങ്ങൾ തുടരേണ്ടെന്ന് സർക്കാർ; കെ ഫോണിനെ കയ്യൊഴിഞ്ഞു; സ്കൂളുകൾ ബിൽ സ്വയം അടയ്ക്കണമെന്ന് അറിയിപ്പ്

N Samsudheen K Fon School

പൊതുവിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ

വെബ് ഡെസ്ക്

Published on Jul 19, 2026, 11:47 AM | 1 min read

തിരുവനന്തപുരം: സ്‌കൂളുകളിൽ ഇന്റർനെറ്റ്‌ സേവനം ലഭ്യമാക്കുന്ന കെ ഫോൺ സംവിധാനം നിലനിർത്തുന്ന സ്‌കൂളുകൾ അറിയിക്കണമെന്ന്‌ പൊതു വിദ്യാഭ്യാസ വകുപ്പ്‌. കണക്‌ഷൻ കാലാവധി പുതുക്കാനുള്ള കെ ഫോണിന്റെ കത്ത്‌ വകുപ്പിന്‌ ലഭിച്ചതിനു പിന്നാലെയാണ്‌ കണക്‌ഷൻ ആവശ്യമാണോ അല്ലയോ എന്ന്‌ അറിയിക്കണമെന്നും ആവശ്യമെങ്കിൽ സേവനത്തിന്റെ ഇനിയുള്ള ബിൽ തുക അതത്‌ സ്‌കൂൾ വഹിക്കണമെന്നുമുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്‌.


ആറായിരത്തിലേറെ സ്‌കൂളുകളിൽ കെ ഫോൺ ഉപയോഗിച്ചാണ്‌ തടസ്സമില്ലാതെ ഇന്റർനെറ്റ്‌ സേവനം ലഭ്യമാക്കുന്നത്‌. രാജ്യത്താദ്യമായി ഇന്റർനെറ്റിനെ അവകാശമായി അംഗീകരിക്കുകയും അതനുസരിച്ച്‌ സേവനം നൽകാൻ സ്വന്തമായി ഒപ്‌റ്റിക്കൽ കേബിൾ നെറ്റ്‌വർക്ക്‌ ഏർപ്പെടുത്തുകയും ചെയ്‌തത്‌ കേരളമാണ്‌.


സംസ്ഥാനത്തിന്റെ അഭിമാന പദ്ധതികളിലൊന്നായാണ്‌ കെ ഫോൺ അറിയപ്പെടുന്നത്‌. ഇ‍ൗ സംവിധാനത്തിനോടുള്ള പുതിയ സർക്കാരിന്റെ മാറിയ നിലപാടിന്റെ ഭാഗമായാണ്‌ ഇത്തരമൊരു സർക്കുലർ. ഉത്തരവാദിത്വത്തിൽനിന്ന്‌ പൂർണമായും സർക്കാർ പിന്മാറുകയാണ്‌. കെ ഫോൺ ഒഫീഷ്യൽ പോർട്ടലിന്റെ ലിങ്കിൽ കയറി ആവശ്യകത അറിയിക്കണം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കാണ്‌ സർക്കുലർ പോയിരിക്കുന്നത്‌. അവിടന്ന്‌ സ്‌കൂളുകളിലേക്ക്‌ അറിയിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home