പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം, യുവാവ് പിടിയിൽ

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. കോഴിക്കോട് മാവൂര്‍ സ്വദേശി അഭിജിത്ത്(24) ആണ് പിടിയിലായത്. പന്തീരാങ്കാവ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
സമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് തന്ത്രപൂര്‍വം എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. തുടർന്ന് പെണ്‍കുട്ടി തന്നെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.










0 comments