ad
Deshabhimani

print edition പലസ്‌തീൻ അനുകൂല മുദ്രാവാക്യം ദേശദ്രോഹമാക്കി വാർത്ത; സീ ന്യൂസിന്‌ രണ്ട്‌ ലക്ഷം രൂപ പിഴ

zee news
വെബ് ഡെസ്ക്

Published on Sep 16, 2026, 12:01 AM | 1 min read

ന്യൂഡൽഹി: അലിഗഢ്‌ സർവകലാശാലയിലെ വിദ്യാർഥികൾ പ്രകടനത്തിനിടെ പലസ്‌തീൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചതിനെക്കുറിച്ച്‌ പ്രകോപനപരമായ വാർത്തകൾ നൽകിയ സീ ന്യൂസ്‌ ചാനലിന്‌ ന്യൂസ്‌ ബ്രോഡ്‌കാസ്റ്റിങ്‌ ആൻഡ്‌ ആൻഡ്‌ ഡിജിറ്റൽ സ്റ്റാൻഡേർഡ്‌സ്‌ അതോറിറ്റി (എൻബിഡിഎസ്‌എ) രണ്ട്‌ ലക്ഷം രൂപ പിഴ വിധിച്ചു. പ്രകോപനപരമായ ഉള്ളടക്കങ്ങൾ ചാനൽ വെബ്‌സൈറ്റിൽ നിന്നും യൂട്യൂബ്‌ അടക്കമുള്ള സമൂഹമാധ്യമ അക്ക‍ൗണ്ടുകളിൽ നിന്നും നീക്കണമെന്നും എൻബിഡിഎസ്‌എ നിർദേശിച്ചു.


അലിഗഢിലെ മുൻ വിദ്യാർഥി താൽഹ മന്നൻ നൽകിയ പരാതിയിലാണ്‌ എൻബിഡിഎസ്‌എ ഇടപെടൽ. കഴിഞ്ഞ വർഷം ആഗസ്‌തിൽ ഫീസ്‌ വർധനവ്‌ പിൻവലിക്കണം എന്നാവശ്യപ്പെട്ട്‌ വിദ്യാർഥികൾ നടത്തിയ പ്രകടനത്തിലാണ്‌ പലസ്‌തീൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയത്‌. ഇത്‌ ദേശവിരുദ്ധ നടപടിയായും ക്രിമിനൽ കുറ്റമായും ചിത്രീകരിച്ച്‌ സീ ന്യൂസ്‌ പ്രകോപനപരമായ തലക്കെട്ടുകളോടെ വാർത്തകൾ നൽകുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home