കോളേജ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ബസ് പരിശോധിക്കുന്നു
മാവേലിക്കര
മതിയായ ഫിറ്റ്നസ് ഇല്ലാതെ സർവീസ് നടത്തിയ എൻജിനീയറിങ് കോളേജ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി മാവേലിക്കര ജോ. ആർടിഒ ഓഫീസ്. പത്തനംതിട്ടയിലെ പ്രമുഖ എൻജിനീയറിങ് കോളേജിന്റെ ഫിറ്റ്നസ് ആണ് റദ്ദാക്കിയത്. കഴിഞ്ഞ അധ്യയനവർഷം മാവേലിക്കരയിൽ തുടങ്ങിയ "രക്ഷാകർത്താക്കൾ സുരക്ഷാകർത്താക്കൾ" പദ്ധതിയുടെ ഭാഗമായാണ് നടപടി. രക്ഷാകർത്താക്കൾ തങ്ങളുടെ കുട്ടികളുടെ സുരക്ഷ സ്വയം ഉറപ്പാക്കുന്ന പദ്ധതി വഴി പത്തിലേറെ സ്കൂൾ- കോളേജ് വാഹനങ്ങൾ ഇതിനോടകം പിടികൂടി നടപടിയെടുത്തു. രക്ഷാകർത്താക്കളിൽനിന്ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ മാവേലിക്കര ജോ. ആർടിഒ എം ജി മനോജ് ബസ് പരിശോധിക്കാൻ നിർദേശിക്കുകയായിരുന്നു. എഎംവിഐമാരായ ഷെഫീസ്, ഷമീർ എന്നിവർ പരിശോധനയ്‌ക്ക് നേതൃത്വം നൽകി.










0 comments