ചിന്നൂസ് ചിലങ്കയെ അനുമോദിച്ചു

ചിന്നൂസ് ചിലങ്കയ്‍ക്ക് കോശി അലക്‍സ് ഉപഹാരം കൈമാറുന്നു
മാവേലിക്കര
അടിയന്തരാവസ്ഥയുടെ ഭീകരനാളുകളിൽ രക്തസാക്ഷിയായ സ്‌നേഹലത റെഡ്ഡിയുടെ ചരിത്രം പറഞ്ഞ, കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയേറ്ററിന്റെ "മിസ’ നാടകത്തിൽ സ്നേഹലത റെഡ്ഡിയുടെ വേഷത്തിൽ അഭിനയിച്ച ചിലങ്കയ്ക്ക് കട്ടച്ചിറ ശ്രീസുഭാഷ് ഗ്രന്ഥ പാരായണ സംഘം ആൻഡ് വായനശാലയുടെ അനുമോദനം. വായനശാലയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം മിസ നാടകം ഭരണിക്കാവിൽ നടന്നിരുന്നു. രവി സിത്താര, ഡോ. സി ഉണ്ണിക്കൃഷ്ണൻ, പ്രൊഫ. വി ഐ ജോൺസൺ, വിശ്വൻ പടനിലം, സഫിയ സുധീർ എന്നിവർ സംസാരിച്ചു. ചിന്നൂസിന് ഉപഹാരം കൈമാറി.










0 comments