പരാഗ്വേ സർക്കാർ മുട്ടുമടക്കി; ഡോക്ടർ സമരം വിജയം

അസുൻസിയോൻ: പരാഗ്വേയിൽ പൊതുജനാരോഗ്യ മേഖലയെ പാടേ അവഗണിച്ച വലതുപക്ഷ കൊളറാഡോ പാർടി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ മെഡിക്കൽ യൂണിയന്റെ രാജ്യവ്യാപക സമരം വിജയിച്ചു. 21, 22 തീയതികളിൽ നടത്താനിരുന്ന സമ്പൂർണ പണിമുടക്കിന് തൊട്ടുമുൻപ് നാഷണൽ യൂണിയൻ ഓഫ് ഫിസിഷ്യൻസുമായി സർക്കാർ അടിയന്തിര ഒത്തുതീർപ്പ് ചർച്ച നടത്തി. പൊതുമേഖലയിലെ മുഴുവൻ താൽക്കാലിക-–സ്ഥിര ഡോക്ടർമാർക്കും ശമ്പളം വർധിപ്പിക്കാൻ ധാരണയായി.
പ്രസിഡന്റ് സാന്റിയാഗോ പെന, ആരോഗ്യ മന്ത്രി ഇസയാസ് ഫ്രെറ്റെസ് എന്നിവരുടെ നേതൃത്വത്തിലാണ് യൂണിയൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. ആവശ്യങ്ങൾ അംഗീകരിക്കുന്ന നിർദ്ദേശം തൃപ്തികരമാണെന്നു യൂണിയൻ ജനറൽ സെക്രട്ടറി റോസാന ഗോൺസാലസ് പറഞ്ഞു.










0 comments