ഗ്രന്ഥശാലാദിനാചരണം

ഗ്രന്ഥശാലാദിനത്തിൽ നൂറനാട് എരുമക്കുഴി കവിത ലൈബ്രറിയിൽ "ഗ്രന്ഥശാലാ പ്രസ്ഥാനം ഇന്നലെ ഇന്ന്’ എന്ന സെമിനാർ കവിയും എഴുത്തുകാരനുമായ പി എ ഹാഷിം ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
നൂറനാട് എരുമക്കുഴി കവിത ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലാദിനം ആചരിച്ചു. ‘ഗ്രന്ഥശാലാ പ്രസ്ഥാനം ഇന്നലെ ഇന്ന്’ എന്ന വിഷയത്തിൽ സെമിനാർ പി എ ഹാഷിം ഉദ്ഘാടനംചെയ്‌തു. ലൈബ്രറി വൈസ്‌പ്രസിഡന്റ മോളി ഷാജി അധ്യക്ഷയായി. എസ് ശാന്തിനി, സ്‌മിത വാസുദേവ്, എസ് ആവണി, അഹല്യ മധു എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി സി വിനോദ് സ്വാഗതവും ലൈബ്രേറിയൻ കെ കൃഷ്‌ണൻകുട്ടി നന്ദിയും പറഞ്ഞു. ചാരുംമൂട് റീഡേഴ്സ് ക്ലബ്ബിൽ ഗ്രന്ഥശാലാദിനം ആചരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം സഫിയ സുധീർ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് ജി ഗിരീഷ്‌കുമാർ അധ്യക്ഷനായി. സെക്രട്ടറി കെ രാജൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജി ഗിരീഷ്‌കുമാർ പതാകയുയർത്തി. എസ് ഷാജഹാൻ, സുധീർ ഖാൻ, എൻ സോമരാജൻ, പി കെ ഗോപാലൻ, സുബീന ബഷീർ, സുനിത സജി, ആശ സുനിൽ, ഇ കെ രമണൻ, വി കെ ഹബീബ്, ലൈബ്രേറിയൻ ഷാഫി മുഹമ്മദ് റാവുത്തർ എന്നിവർ സംസാരിച്ചു.










0 comments