സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രം

സാക്കിർ നായിക്ക്
ന്യൂഡൽഹി: ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐആർഎഫ്) നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമമായ യുഎപിഎ പ്രകാരമാണ് നടപടി. ദേശീയ സുരക്ഷയ്ക്കും മതസൗഹാർദത്തിനും ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ സംഘടന ഏർപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ തീരുമാനം.
വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും ശത്രുതയും വളർത്താൻ സാക്കിർ നായിക്കും സംഘടനയും അനുയായികളെ പ്രേരിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ആരോപിച്ചു.
സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഒളിവിലുള്ള പ്രവർത്തകരെ വീണ്ടും സംഘടിപ്പിക്കാനും വിഘടനവാദ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.









0 comments