ad
Deshabhimani

കാറോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തതിന് പിഴ; യുപിയിൽ 'നിയമം പാലിച്ച്' യുവാവ്

HELMET CAR
വെബ് ഡെസ്ക്

Published on Dec 08, 2025, 08:44 PM | 1 min read

ആഗ്ര: കാറോടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് പിഴ ഈടാക്കിയതിൽ പ്രതിഷേധിച്ച്, ഹെൽമറ്റ് ധരിച്ച് കാറോടിച്ച് യുവാവ്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. യുവാവ് ഹെൽമറ്റ് ധരിച്ച് പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.


ഗുൽഷൻ എന്നയാളാണ് ഈ വേറിട്ട പ്രതിഷേധത്തിന് പിന്നിൽ. നവംബർ 26-ന് കാറിൽ ഹെൽമറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് തന്നിൽ നിന്ന് 1,100 രൂപ പിഴ ഈടാക്കിയതായി ഗുൽഷൻ വീഡിയോയിൽ പറയുന്നു. "ഞാൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു, പക്ഷേ ഹെൽമറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് പൊലീസ് എനിക്ക് പിഴ ചുമത്തി," അദ്ദേഹം പറഞ്ഞു.


താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നും, പിഴ ചുമത്തിയതിന് ശേഷം ഭാവിയിൽ ചലാൻ ഒഴിവാക്കാൻ വേണ്ടി കാറോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുന്നത് തുടരുമെന്നും അധ്യാപകനായ ഗുൽഷൻ വ്യക്തമാക്കി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home