print edition ഹലാൽ ഉൽപ്പന്നങ്ങള്‍ വാങ്ങരുതെന്ന് ആദിത്യനാഥ്

ലഖ്നൗ
മുസ്ലിങ്ങളെ ലക്ഷ്യമിട്ട് വീണ്ടും വിദ്വേഷ പ്രസംഗവുമായി യുപി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ആദിത്യനാഥ്. ഹലാൽ ഉൽപ്പന്നങ്ങള്‍ വാങ്ങരുതെന്നാണ് പുതിയ ആഹ്വാനം. ഹലാൽ ലേബലുള്ള ഉൽപ്പന്നങ്ങള്‍ വിറ്റുണ്ടാക്കുന്ന ലാഭം ഇന്ത്യയിൽ ഭീകരപ്രവര്‍ത്തനത്തിനും ലൗ ജിഹാദിനും മതപരിവര്‍ത്തനത്തിനുമാണ് ഉപയോഗിക്കുന്നതെന്നും ആരോപിച്ചു. ഗോരഖ്പുരിൽ ആര്‍എസ്എസ് ശതാബ്‌ദി പരിപാടിയിലാണ് ആഹ്വാനം.
ഹലാൽ ഉൽപ്പന്നങ്ങള്‍ ഉത്തര്‍പ്രദേശില്‍ വിൽക്കാൻ ആരും ധൈര്യപ്പെടില്ല. സോപ്പും തുണിയും തീപ്പെട്ടിയുമടക്കം ഹലാൽ ടാഗിൽ വരുന്നു. ഔദ്യോഗിക അംഗീകാരം ഇല്ലെങ്കിലും ഹലാൽ ഉല്‍പ്പന്നങ്ങളുടെ വിറ്റഴിക്കലിലൂടെ 25000 കോടിയാണ് ഉണ്ടാക്കുന്നത്. ഇതെല്ലാം ഭീകരപ്രവര്‍ത്തനത്തിനും ലൗ ജിഹാദിനും മതപരിവര്‍ത്തനത്തിനുമാണ് ഉപയോഗിക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.









0 comments