'മുസ്ലിം രാഷ്ട്രീയത ഹിന്ദു വിശ്വാസത്തെ തുരങ്കം വച്ചു': വിവാദ പരാമർശവുമായി യോഗി ആദിത്യനാഥ്

ലഖ്‌നൗ: മുസ്ലിങ്ങൾക്കെതിരെ വർഗീയ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലിം രാഷ്ട്രീയത ഹിന്ദു വിശ്വാസത്തെ തുരങ്കം വച്ചുവെന്നും ഇത് ചരിത്രത്തിൽ ചർച്ച ചെയ്യപ്പെട്ടില്ല എന്നുമാണ് പരാമർശം.
ഇതിനെതിരെ പ്രതിപക്ഷവും ചരിത്രകാരന്മാരും രംഗത്ത് വന്നിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അജണ്ടകൾക്ക് വേണ്ടി മുഖ്യമന്ത്രി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്.
'രാഷ്ട്രീയ ഇസ്‌ലാം' എന്ന ആശയം നൂറ്റാണ്ടുകളായി ഹിന്ദുക്കളുടെ വിശ്വാസപരമായ അടിത്തറയെ ദുർബലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ആദിത്യനാഥ് പറഞ്ഞത്. ഇത് ചരിത്ര പഠനങ്ങളിൽ വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചിട്ടില്ല.
തങ്ങളുടെ സംസ്കാരത്തെയും വിശ്വാസങ്ങളെയും സംരക്ഷിക്കുന്നതിൽ സമൂഹം കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആദിത്യനാഥ് പറഞ്ഞു. വർത്തമാനകാല രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ചരിത്ര വസ്തുതകളെ വർഗീയമായി വ്യാഖ്യാനിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വർഗീയ ദ്രുവീകരണത്തിലൂടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. സമുദായങ്ങൾക്കിടയിൽ സൗഹാർദ്ദം തകർക്കുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.









0 comments