ad
Deshabhimani

print edition വനിതാസംവരണം: ജന്തർമന്തറിലെ പ്രതിഷേധം തടഞ്ഞു

jantar mantar strike
വെബ് ഡെസ്ക്

Published on Aug 12, 2026, 01:10 AM | 1 min read

ന്യൂഡൽഹി : പാർലമെന്റിലും നിയമസഭയിലും 33 ശതമാനം സംവരണം ആവശ്യപ്പെട്ടുള്ള വനിതാ സംഘടനകളുടെ ജന്തർമന്തറിലെ പ്രതിഷേധം ഡൽഹി പൊലീസ്‌ തടഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജന്തർമന്തറിൽ പ്രതിഷേധിക്കാൻ സാധിക്കില്ലെന്നാണ്‌ പൊലീസിന്റെ വാദം. ജന്തർമന്തറിൽ പ്രവേശിക്കാനായില്ലെങ്കിലും വനിതകൾ പാർലമെന്റ്‌ പരിസരത്ത്‌ സമരം തുടർന്നു.


അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി കനിനിക ഘോഷ്‌ ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുത്തു. പോരാട്ടം തുടരുമെന്ന് വനിതാസംവരണത്തിനായുള്ള ദേശീയ സഖ്യം(എൻസിഡബ്ല്യുആർ) വ്യക്തമാക്കി. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം എംപി, ആർ സച്ചിദാനന്ദത്തിന്‌ നിവേദം നൽകി. വർഷകാല സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതൽ എൻസിഡബ്ല്യുആർ സമരത്തിലാണ്‌.


​അഭിനന്ദിച്ച് എം എ ബേബി


ഇന്ത്യയിലെ സ്‌ത്രീകളുടെ ചരിത്രപരവും പ്രചോദനാത്മകവുമായ സമരമാണിതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ജൂലൈ 20 മുതൽ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വനിതാനേതാക്കൾ ഡൽഹിയിൽ പ്രതിഷേധിക്കുകയാണ്‌. പാർലമെന്റിന്റെ അടുത്തെത്തുന്നതിൽ നിന്ന്‌ പ്രതിഷേധക്കാരെ തടഞ്ഞു. എങ്കിലും‍‍, പാർലമെന്റിന് ഏറ്റവും അടുത്തുള്ള സ്ഥലങ്ങളിൽ അവർ ഒത്തുകൂടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു. മുഴുവനാളുകൾക്കും അഭിനന്ദനങ്ങൾ. പോരാട്ടത്തിന്‌ പൂർണമായ ഐക്യദാർഢ്യം അറിയിക്കുന്നതായും എം എ ബേബി എക്‌സിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home